തൃശൂര്‍> സംവിധായകൻ പ്രിയനന്ദനനെതിരെ ഫോണിലൂടെയും നവമാധ്യമങ്ങളിലൂടെയും നടത്തുന്ന ഭീഷണിക്കു പിറകെ, വല്ലച്ചിറയിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് ബിജെപിക്കാർ മാർച്ച‌് നടത്തി. കൊലവിളിയും തെറിയഭിഷേകവും നടത്തിയുള്ള പ്രകടനത്തിൽ, ബിജെപിയിലെ ഒരു വിഭാഗത്തിലെ വിരലിലെണ്ണാവുന്നവരേ പങ്കെടുത്തുള്ളൂ.
പ്രകടനമായെത്തിയ സംഘത്തെ പകിരിപ്പാലം സെന്ററിൽ പൊലീസ് തടഞ്ഞു.
തുടർന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്റെ കൊലവിളി പ്രസംഗവുമുണ്ടായി. പ്രകോപനപരമായ മുദ്രാവാക്യ പ്രകടനങ്ങൾക്കുശേഷം സംഘം പിരിഞ്ഞു.പ്രിയനന്ദനന്റെ സിനിമ തടസ്സപ്പെടുത്തുമെന്നും മറ്റും ഭീഷണിപ്പെടുത്തിയാണ‌് സംഘം മടങ്ങിയത്. ബിജെപിക്കാർ മാർച്ച് നടത്തുമെന്ന വിവരമറിഞ്ഞതോടെ, സിപിഐ എം ഏരിയാ സെക്രട്ടറി പി ആർ വർഗീസും മറ്റു നേതാക്കളും നാട്ടുകാരും പ്രിയനന്ദനന്റെ സുഹൃത്തുക്കളുമടക്കം നിരവധിപേർ വല്ലച്ചിറയിലെ വസതിയിലെത്തി.
ആരുടെയും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന‌് പ്രിയനന്ദനൻ പുതിയ പോസ്റ്റ് ഫേസ്ബുക്കിൽ കുറിച്ചു. ആരോടും ആരാധനാലയങ്ങളിൽ പോകണമെന്നോ പോകരുതെന്നോ പറഞ്ഞിട്ടില്ല. ജനാധിപത്യ മതേതര രാജ്യത്ത് ഒരു പൗരനുള്ള അവകാശം എന്ന നിലയ്ക്ക് ശബരിമലയുമായി ബന്ധപ്പെട്ട് തന്റെ വികാരം പ്രകടിപ്പിക്കുകയായിരുന്നു. പോസ്റ്റിൽ പ്രയോഗിച്ച ഭാഷ വേണ്ടിയിരുന്നോയെന്ന് സുഹൃത്തുക്കൾ ചോദിച്ചപ്പോൾത്തന്നെ പോസ്റ്റ് പിൻവലിച്ചു. ഇതിനിടെ പോസ്റ്റ് വ്യാപകമായി പ്രചരിപ്പിച്ച് സംഘപരിവാറുകാർ ഫോണിലൂടെ ഭീഷണി തുടരുകയാണ്. ഇതോടെ, പ്രിയനന്ദനൻ വീണ്ടും ഫേസ്ബുക്കിൽ കുറിച്ചു. ‘ഞാൻ വീട്ടിൽത്തന്നെയുണ്ട്, കൊല്ലാനാണെങ്കിലും വരാം. ഒളിച്ചിരിക്കില്ല.'
from Kerala || Deshabhimani Online News http://bit.ly/2FvLzA1
via IFTTT
No comments:
Post a Comment