തലസ്ഥാനത്ത‌് അഴിഞ്ഞാടി സംഘപരിവാർ ; അക്രമികൾ കേന്ദ്രീകരിച്ചത‌് നിരാഹാരപ്പന്തലിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

തലസ്ഥാനത്ത‌് അഴിഞ്ഞാടി സംഘപരിവാർ ; അക്രമികൾ കേന്ദ്രീകരിച്ചത‌് നിരാഹാരപ്പന്തലിൽ


തിരുവനന്തപുരം
ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിന്റെ മറവിൽ തലസ്ഥാനത്ത‌് ബിജെപി–-ആർഎസ‌്എസ‌് ക്രിമിനലുകളുടെ അഴിഞ്ഞാട്ടം. തിരുവനന്തപുരത്ത‌് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക‌് അതിക്രമിച്ചു കയറാനും സെക്രട്ടറിയറ്റിൽനിന്ന‌് മടങ്ങുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം ആക്രമിക്കാനും ശ്രമിച്ചു. സെക്രട്ടറിയറ്റിനു മുന്നിൽ ദേശീയ പണിമുടക്കിന്റെ ഭാഗമായി സ്ഥാപിച്ച സംയുക‌്ത ട്രേഡ‌് യൂണിയൻ ഓഫീസിന‌് നേരെ ആക്രമണവുമായെത്തിയ ബിജെപിക്കാർ പ്രചാരണ ബോർഡുകൾ തകർത്തു. മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ച‌് ക്യാമറ ഉൾപ്പടെയുള്ള ഉപകരണങ്ങൾ തകർത്തു.

കൊലക്കേസ‌് പ്രതികളായ ഗുണ്ടകളെയടക്കം ഇറക്കിയായിരുന്നു ആക്രമണം. അക്രമികളെ പിരിച്ചുവിടാൻ പൊലീസ‌് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ബിജെപിക്കാരുടെ കല്ലേറിൽ സിറ്റി ഷാഡോയിലെ പൊലീസുകാരൻ ഷിബുവിന‌് പരിക്കേറ്റു. നിരാഹാരപ്പന്തൽ കേന്ദ്രീകരിച്ച‌് ആക്രമികൾ ഭീകരാന്തരീക്ഷം സൃഷ‌്ടിച്ചു.

പകൽ പന്ത്രണ്ടോടെ സ‌്ത്രീകൾ ഉൾപ്പടെയുള്ള സംഘം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക‌് അതിക്രമിച്ചു കയറാൻ ശ്രമിച്ചു. ആറു സ‌്ത്രീകളും ഒരു യുവാവുമാണ‌് സംഘത്തിലുണ്ടായിരുന്നത‌്. കന്റോൺമെന്റ‌് ഗേറ്റ‌് വഴി അകത്തു കടന്ന സ‌്ത്രീകൾ ഓഫീസിനുനേരെ പാഞ്ഞടുത്തു. ഗേറ്റിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ യുവാവ‌് മതിൽ ചാടി അകത്തു കടന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിലെ കാർ പോർച്ചിൽ സ‌്ത്രീകളുടെ സംഘത്തെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും തടഞ്ഞു. ഇവരെ അറസ‌്റ്റ‌് ചെയ‌്തു നീക്കുന്നതിനിടെ യുവാവ‌് ഓടി രക്ഷപ്പെട്ടു.

അക്രമികളെ വനിതാ പൊലീസ‌് സ‌്റ്റേഷനിലേക്കു മാറ്റിയപ്പോൾ ഒരു സംഘം ബിജെപിക്കാർ ഇവിടെ എത്തി. ഇതിനിടെ പുറത്തേക്കു പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനത്തെ ആക്രമിക്കാൻ അസഭ്യവർഷവുമായി ഇവർ പാഞ്ഞടുത്തു. എന്നാൽ, ശ്രമം പൊലീസ‌് വിഫലമാക്കി.
ഇതേസമയത്താണ‌് സെക്രട്ടറിയറ്റിനു മുന്നിൽ വ്യാപക അക്രമം നടത്തി മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചത‌്.

ബിജെപിയുടെ സമര പന്തലിൽ സംഘടിച്ച യുവാക്കളെ നേതാക്കൾ പ്രകോപിപ്പിച്ച‌് അക്രമത്തിനിറക്കുകയായിരുന്നു. പ്രകടനമായി എത്തിയ അമ്പതോളം പേർ കണ്ണിൽ കണ്ടതൊക്കെ അടിച്ചു തകർത്തു. അഖിലേന്ത്യാ പണിമുടക്കിന്റെ സംഘാടകസമിതി ഓഫീസിലേക്ക‌് തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും ഗേറ്റ‌് അടച്ചിട്ടിരുന്നതിനാൽ വിജയിച്ചില്ല. തുടർന്ന‌് പണിമുടക്കിന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ച സംഘം കൊലവിളിയുമായി മുന്നോട്ടു നീങ്ങി. റോഡരികിലെ സിപിഐ എം പ്രചാരണ സാമഗ്രികൾ നശിപ്പിക്കുന്നത‌് പകർത്തിയ മാധ്യമ പ്രവർത്തകരെ ഇവർ അക്രമിച്ചു.

ഏഷ്യാനെറ്റ‌് റിപ്പോർട്ടർ പ്രകുലയെ ആക്രമിക്കുന്നത‌് തടയാൻ ശ്രമിച്ച ഡെക്കാൻ ക്രോണിക്കിൾ ക്യാമറാമാൻ പീതാംബരനെ ചവിട്ടി വീഴ‌്ത്തി. ക്യാമറ നശിപ്പിക്കാനും ശ്രമിച്ചു. മീഡിയാ വൺ ജീവനക്കാരൻ സന്തോഷിനെ മർദിക്കുന്ന ദൃശ്യം പകർത്തിയ കൈരളി ക്യാമറാ വുമൺ ഷാജിലയെ വലിച്ചു താഴെയിട്ട‌് ക്യാമറ നശിപ്പിക്കാൻ ശ്രമിച്ചു. പിടിവലിയിൽ ക്യാമറയ‌്ക്ക‌് കേടുപറ്റി. ഇതിനിടെ കൈരളിയുടെ ഡ്രൈവർ ഗോകുലിന്റെ കൈയിലിരുന്ന മൈക്ക‌് അടിച്ചു തകർത്തു. മാതൃഭൂമി ചാനൽ ക്യാമറാമാൻ ബിജുവിന്റെ ക്യാമറയും അടിച്ചു തകർത്തു.

പൊലീസ‌് എത്തിയതോടെ അക്രമികൾ സമരപ്പന്തലിൽ അഭയം തേടി. ശോഭാ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കൾ എത്തി അണികളെ കൂടുതൽ പ്രകോപിപ്പിച്ചു. വൈകിട്ട‌് നാലോടെ കല്ലും പട്ടികയും കുപ്പികളും പണിമുടക്ക‌് കേന്ദ്ര സംഘാടകസമിതി ഓഫീസിൽ നിൽക്കുകയായിരുന്ന പ്രവർത്തകർക്കുനേരെ എറിഞ്ഞു. തുടർന്ന‌് സിറ്റി പൊലീസ‌് കമീഷണർ പി പ്രകാശ‌് സ്ഥലത്തെത്തി ബിജെപി നേതാക്കളുമായും സിഐടിയു നേതാക്കളായ വി ശിവൻകുട്ടി, കെ എസ‌് സുനിൽകുമാർ എന്നിവരുമായും സംസാരിച്ചു. തുടർന്ന‌്   സിപിഐ എം പ്രവർത്തകർ പ്രകടനമായി പിരിഞ്ഞുപോയി. അതേസമയം ബിജെപി, ആർഎസ‌്എസ‌് പ്രവർത്തകർ നാമം ജപിച്ച‌് റോഡിൽതന്നെ കുത്തിയിരുന്ന‌് വീണ്ടും ഏറെ നേരം പ്രകോപനം സൃഷ‌്ടിച്ചു.  

ജില്ലയിൽ മറ്റിടങ്ങളിലും ബിജെപി–-ആർഎസ‌്എസ‌് ക്രിമിനലുകൾ അഴിഞ്ഞാടി. വെള്ളനാട‌് സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ‌് പൂർണമായും തകർത്തു. നെയ്യാറ്റിൻകരയിൽ ഗതാഗതം തടസ്സപ്പെടുത്തി. പ്രാവച്ചമ്പലത്ത‌് കല്ലേറിൽ കെഎസ‌്ആർടിസി ഡ്രൈവർക്ക‌് ഗുരുതര പരിക്കേറ്റു. അക്രമവാർത്ത അറിഞ്ഞ‌് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉൾപ്പടെയുള്ള നേതാക്കൾ സംഭവ സ്ഥലത്തെത്തി. പണിമുടക്ക‌് സംഘാടകസമിതി ഓഫീസിനു മുന്നിൽ ആനാവൂരിന്റെ നേതൃത്വത്തിൽ എൽഡിഎഫ‌് പ്രവർത്തകർ പ്രതിഷേധിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2GTnxkP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages