വീടിനുമുന്നിൽ ഇറങ്ങിനിന്ന്‌ വനിതാമതിലിന്‌ ഗൗരിയമ്മയുടെ ഐക്യദാർഢ്യം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 2, 2019

വീടിനുമുന്നിൽ ഇറങ്ങിനിന്ന്‌ വനിതാമതിലിന്‌ ഗൗരിയമ്മയുടെ ഐക്യദാർഢ്യം

ആലപ്പുഴ>പ്രായം തളർത്താത്ത ശൗര്യവുമായി വനിതാമതിലിന‌് ഐക്യദാർഢ്യം പ്രഖ്യാപിച്ച‌് കേരളത്തിന്റെ വിപ്ലവനായിക കെ ആർ ഗൗരിയമ്മയും. കേരളം മുഴുവൻ പെൺമതിൽ കെട്ടിയപ്പോൾ ആലപ്പുഴ ചാത്തനാട്ടെ വീടിന‌് മുന്നിലെ റോഡിലാണ‌് ഗൗരിയമ്മയും കണ്ണിയായത‌്.

"അവിടംവരെ യാത്രചെയ്യാൻ വയ്യ, ഇവിടിരുന്ന‌് മറ്റ‌് വനിതകൾക്കൊപ്പം അണിചേരുകയാണ‌്' ഗൗരിയമ്മ പറഞ്ഞു.

ദേശീയപാതയിൽ ശവക്കോട്ട പാലത്തിൽ മതിലിൽ പങ്കെടുക്കാനായിരുന്നു ഗൗരിയമ്മ ആദ്യം തീരുമാനിച്ചിരുന്നത‌്. മൂന്നുമണിയോടെ സാരിയുടുത്ത‌് പടിക്കൽവരെയെത്തി. നടക്കാൻ അത്ര സുഖമില്ലെന്ന‌് പറഞ്ഞ‌് തിരികെ അകത്തുകയറി ഇരുന്നു. യാത്രചെയ്യാൻ തീരെ വയ്യെന്ന‌് തോന്നിയതോടെ നാലിന‌് വീടിന‌് മുന്നിലുള്ള ചാത്തനാട‌് റോഡിൽ കസേരയിട്ട‌് ഇരിക്കുകയായിരുന്നു.


from Kerala || Deshabhimani ​Online ​News http://bit.ly/2ApWQ1H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages