കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിൽ ആശങ്കയെന്ന‌് സിൻഡിക്കറ്റ‌് ബാങ്ക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 11, 2019

കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിൽ ആശങ്കയെന്ന‌് സിൻഡിക്കറ്റ‌് ബാങ്ക‌്


കൊച്ചി
സംസ്‌ഥാന സർക്കാരുകൾ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിൽ ആശങ്കയെന്ന‌് സിൻഡിക്കറ്റ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ എസ് കൃഷ്ണൻ പറഞ്ഞു. കിട്ടാക്കടം പെരുകുന്നത് ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും ഇത് തിരിച്ചുപിടിക്കാൻ മാത്രം ൧൨൦൦ ഓഫീസുകൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വ്യവസായ മേഖലയ്‌ക്കൊപ്പം കാർഷിക മേഖലയിലും കിട്ടാക്കടം പെരുകുന്നുണ്ട്.  ഇത‌് ബാങ്കുകളുടെ പ്രവർത്തനത്തെ  ബാധിക്കുമോയെന്നു ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നത് റിക്കവറിയെ  ബാധിക്കുമെന്ന ആശങ്കയില്ലെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പൊതുമേഖലാ ബാങ്കുകളുടെ ലയനം ഇനി ഉടൻ ഉണ്ടാകുമെന്നു കരുതുന്നില്ല. നിലവിൽ മൂന്ന് ബാങ്കുകളുടെ ലയനം പൂർത്തിയായ ശേഷമുള്ള സ്‌ഥിതിഗതികൾ നിരീക്ഷിച്ച ശേഷമേ മറ്റൊരു ലയനത്തിന് സാധ്യതയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 

ഇഎസ്‌‌പിഎസ്  പദ്ധതിപ്രകാരം സ്റ്റാഫ് അംഗങ്ങൾക്ക് ഓഹരി നൽകി 500 കോടി രൂപ സമാഹരിക്കാൻ ബാങ്കിന് പദ്ധതിയുണ്ട്.   ബാങ്കിങ് സേവനങ്ങൾ വ്യാപിപ്പിക്കാനും ബാങ്ക് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുമായി ഫിൻ ടെക് കമ്പനിയായ അത്യതി ടെക്‌നോളജീസുമായി സിൻഡിക്കറ്റ് ബാങ്ക് ധാരണയിലെത്തി. എംഎസ‌്ഇ മേഖലയിൽ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി വനിതാ സംരംഭകർക്ക് പത്ത് ലക്ഷം രൂപവരെ ബാങ്ക് വായ‌്പാ സൗകര്യം നൽകും. റിസർ ബാങ്ക് നിർദേശം അനുസരിച്ച് മുൻഗണനാ മേഖലയ‌്ക്ക‌് കൂടുതൽ പരിഗണന നൽകാൻ നിർമാണ, ഖനന, മേഖലയിലെ പ്രമുഖ ധനദാതാവായ  ശ്രെയി എക്വിപ്മെന്റ‌്സ‌് ഫിനാൻസ് ലിമിറ്റഡുമായി ബാങ്ക് ധാരണയിലെത്തിയതായും കൃഷ്ണൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2AA2ONx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages