ജയിലിലായപ്പോൾ തിരിഞ്ഞുനോക്കിയില്ല: നിരാഹാരസമര സമാപനത്തിൽ പങ്കെടുക്കാതെ കെ സുരേന്ദ്രനും മുരളീധരനും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

ജയിലിലായപ്പോൾ തിരിഞ്ഞുനോക്കിയില്ല: നിരാഹാരസമര സമാപനത്തിൽ പങ്കെടുക്കാതെ കെ സുരേന്ദ്രനും മുരളീധരനും

തിരുവനന്തപുരം > കൊട്ടിഘോഷിച്ച്‌ തുടങ്ങിയ ബിജെപിയുടെ സെക്രട്ടറിയേറ്റ്‌ നിരാഹാര സമരം അവസാനിച്ചത്‌ പ്രമുഖ നേതാക്കളുടെ നിസ്സഹകരണത്തോടെ. സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനും, എംപി വി മുരളീധരനും അടക്കമുള്ള നേതാക്കൾ സമാപന പരിപാടിയിൽനിന്ന്‌ വിട്ടുനിന്നു.

സന്നിധാനത്ത്‌ ഭക്തയെ വധിക്കാൻ ശ്രമിച്ചതടക്കമുള്ള കേസിൽ ഉൾപ്പെട്ട്‌ കെ സുരേന്ദൻ ജയിലിലായപ്പോൾ ബിജെപി സംസ്ഥാന നേതൃത്വം തിരിഞ്ഞുപോലും നോക്കിയില്ലെന്ന്‌ മുരളീധര പക്ഷത്തിന്‌ ആക്ഷേപമുണ്ടായിരുന്നു. ജയിലിൽനിന്ന്‌ ഇറങ്ങിയശേഷവും സെക്രട്ടറിയേറ്റ്‌ പടിക്കലെ സമരത്തിന്‌ ഇവരുടെ പക്ഷത്തുനിന്ന്‌ പങ്കാളിത്തമുണ്ടായിരുന്നില്ല. ഇതുവരെ കാണാത്ത നേതാക്കളെപ്പോലും നിരാഹാരം കിടത്തേണ്ടിവന്നു. പരിപാടിയിൽ മറ്റ്‌ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തപ്പോഴും ഇരുവരുടെയും അസാന്നിധ്യം ശ്രദ്ധേയമായി.

ശബരിമല കർമസമിതിലേക്ക്‌ മാത്രം സമരം കേന്ദ്രീകരിച്ചതും, കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ ഒറ്റയ്‌ക്ക്‌ നടത്തിയ നീക്കങ്ങൾ ജനശ്രദ്ധയിലേക്ക്‌ എത്തിക്കാതിരുന്നതും മുരളീധരപക്ഷത്തിന്‌ കടുത്ത എതിർപ്പുണ്ടാക്കിയിരുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2U9Ijib
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages