കോഴിക്കോട് > കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയ നടപടി നിയമപരമായി നേരിടുമെന്ന് എൽഡിഎഫ്. വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനാണ് ഇക്കാര്യം അറിയിച്ചത്. കാരാട്ട് റസാഖ് ആരെയും വ്യക്തിഹത്യ നടത്തിയിട്ടില്ല. സുപ്രീംകോടതിയില്‍ അദ്ദേഹത്തിന്‍റെ നിരപരാധിത്വം സ്ഥാപിച്ചെടുക്കാന്‍ കഴിയുമെന്നും പി മോഹനന്‍ പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ഥി എം എ റസാഖിനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്ന പരാതിയില്‍ കൊടുവള്ളി എംഎല്‍എ കാരാട്ട് അബ്‌ദുൽ റസാഖിന്‍റെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എം എ റസാഖിന്‍റെ പേരില്‍ ഒത്തുതീര്‍പ്പാക്കിയ സാമ്പത്തിക ഇടപാട് കേസ് വീണ്ടും കുത്തിപ്പൊക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അപമാനിച്ചു എന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം.
അതേസമയം വിജയിയായി പ്രഖ്യാപിക്കണമെന്ന എതിർ സ്ഥാനാർഥി മുസ്ലീം ലീഗിലെ എം എ റസാഖിന്റെ ആവശ്യം ഹൈക്കോടതി തള്ളി. വ്യാഴാഴ്‌ച രാവിലെയാണ് ഹൈക്കോടതി എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. കെ പി മുഹമ്മദ് എന്നയാളാണ് പരാതി നൽകിയത്.
from Kerala || Deshabhimani Online News http://bit.ly/2FH4IiS
via IFTTT
No comments:
Post a Comment