ന്യൂഡല്‍ഹി> ഡല്‍ഹി പൊലീസിന്റെ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നാണ് ഐപിഎല്‍ വാതുവയ്‌പു കേസില്‍ കുറ്റസമ്മതം നടത്തിയതെന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് സുപ്രീംകോടതിയില്‍. വാതുവയ്‌പുകേസില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍. ജസ്റ്റിസ് അശോക് ഭൂഷണ്‍, കെ എം ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ശ്രീശാന്തിന്റെ ഹര്‍ജിയിൽ വാദം കേട്ടത്.
അതേസമയം കോടതി ശ്രീശാന്തിന്റെ പെരുമാറ്റം മോശമായിരുന്നെന്ന് നിരീക്ഷിച്ചു. ആജീവനാന്ത വിലക്ക് അഞ്ചു വര്‍ഷത്തെ വിലക്കാക്കി കുറയ്ക്കാന്‍ മാത്രമേ ശ്രീശാന്തിന് വാദിക്കാനാകൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശ്രീശാന്ത് കൂടുതല്‍ പണം കയ്യില്‍ കരുതിയത് എന്തിനായിരുന്നുവെന്നും കോടതി ആരാഞ്ഞു. ഇത് അനാഥാലയത്തിനു നല്‍കാനാണെന്നായിരുന്നു ശ്രീശാന്തിന്റെ അഭിഭാഷകന്റെ മറുപടി. അധിക രേഖകള്‍ക്കു മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച സുപ്രീംകോടതി, കേസ് രണ്ടാഴ്ചത്തേക്കു മാറ്റിവച്ചു.
2013 ല്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരിക്കെയാണ് ശ്രീശാന്ത് കോഴ വിവാദത്തില്‍പ്പെടുന്നത്. കേസുമായി ബന്ധപ്പെട്ട് ശ്രീശാന്ത്, അജിത് ചാന്ദില, അങ്കീത് ചവാന്‍ എന്നീ താരങ്ങളെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഈ താരങ്ങൾക്ക് വിലക്ക് ഏര്‍പ്പെടുത്തി. എന്നാൽ പിന്നീട് വാതുവയ്പ് വിവാദത്തില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് നീക്കാന്‍ ബിസിസിഐ തയാറായില്ല. ഇതിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ബെഞ്ച് അനുകൂലമായി വിധിച്ചെങ്കിലും ബിസിസിഐയുടെ അപ്പീല്‍ അംഗീകരിച്ച് ഡിവിഷന്‍ ബെഞ്ച് വിലക്ക് നിലനിര്‍ത്തുകയായിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2HI8Nps
via IFTTT
No comments:
Post a Comment