‘സ്‌ത്രീകളെ വലിച്ചുകീറണം’: കൊലവിളി പ്രസംഗം നടത്തിയ കൊല്ലം തുളസി കീഴടങ്ങണം; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 10, 2019

‘സ്‌ത്രീകളെ വലിച്ചുകീറണം’: കൊലവിളി പ്രസംഗം നടത്തിയ കൊല്ലം തുളസി കീഴടങ്ങണം; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി> ശബരിമല വിഷയത്തിൽ സ്‌ത്രീകൾക്കെതിരെ കൊലവിളി നടത്തിയ കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന്‌ ഉത്തരവായി. കൊല്ലം തുളസിയുടെ മാപ്പപേക്ഷയും കോടതി തള്ളി .

ഒക്ടോബർ 12ന് ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയിൽ  പ്രസംഗത്തിനിടെ  ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി വലിച്ചു കീറണമെന്നും ഒരു ഭാഗം ഡൽഹിക്കും ഒരുഭാഗം പിണറായി വിജയെന്റെ  മുറിയിലേക്കും എറിയണമെന്നുമാണ്‌ കൊല്ലം തുളസി  പ്രസംഗിച്ചത് .

അത്‌ അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം പ്രസംഗങ്ങൾ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരാണ്. നാട്ടിൽ അക്രമങ്ങളുണ്ടാവാൻ പ്രസംഗം കാരണമായെന്നും കോടതി പറഞ്ഞു.

ഡിവൈഎഫ്ഐ  ചവറ ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയിലാണ് മതസ്പര്‍ദ്ദ വളര്‍ത്തല്‍, മതവികാരത്തെ വ്രണപ്പെടുത്തൽ, സ്തീത്വത്തെ അപമാനിക്കൽ, സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച്‌ അവഹേളിക്കൽ, അസഭ്യം പറയൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കനുസൃതമായ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്.കൊല്ലം പ്രിൻസിപ്പൽ സെഷൻസ്‌ കോടതി ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.

ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി ശ്രീധരന്‍പിളളയായിരുന്നു ജാഥയുടെ ക്യാപ്റ്റന്‍. ബിജെപിയുടെ  മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൊല്ലം തുളസിയുടെ അധിക്ഷേപം .



from Kerala || Deshabhimani ​Online ​News http://bit.ly/2FnYuUU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages