സംഘപരിവാര്‍ പ്രകടനത്തില്‍ മുഖ്യമന്ത്രിയെ തെറിവിളിച്ച യുവതി അറസ്റ്റില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 14, 2019

സംഘപരിവാര്‍ പ്രകടനത്തില്‍ മുഖ്യമന്ത്രിയെ തെറിവിളിച്ച യുവതി അറസ്റ്റില്‍

കാസര്‍കോട് > ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടന്ന പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസിനെയും തെറിവിളിച്ച യുവതിയെ കാസര്‍കോട് ടൗണ്‍ പൊലീസ്  അറസ്റ്റ് ചെയ്തു. 

അണങ്കൂര്‍ ജെ പി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജേശ്വരി (19)യാണ്  അറസ്റ്റിലായത്. കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന നിലയില്‍ മുഖ്യമന്ത്രിയെയും പൊലീസിനെയും അസഭ്യം പറയല്‍, റോഡ് ഉപരോധിക്കല്‍,  അനുമതിയില്ലാതെ പ്രകടനം നടത്തല്‍ തുടങ്ങി മൂന്ന് കേസിലാണ് അറസ്റ്റ്.  അമ്മയുടെയും സഹോദരിയുടെയും ആള്‍ജാമ്യത്തില്‍ വിട്ടു.

ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താലില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിനൊപ്പം മുന്‍നിരയില്‍നിന്നാണ് രാജേശ്വരി മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ അസഭ്യമുദ്രാവാക്യങ്ങള്‍ വിളിച്ചുകൊടുത്തത്.   യുവതിയുടെ അസഭ്യവര്‍ഷം സോഷ്യല്‍മീഡിയയില്‍ വ്യാപകമായതോടെ നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചു. ഹര്‍ത്താല്‍ദിനത്തില്‍  കടകള്‍ക്ക് കല്ലെറിഞ്ഞതിലും രാജേശ്വരി പ്രതിയാണ്.




 



from Kerala || Deshabhimani ​Online ​News http://bit.ly/2FoCvhb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages