തിരുവനന്തപുരം> ശബരിമലയിൽ യുവതീ പ്രവേശം അനുവദിക്കണമെന്ന നിലപാട‌് അമൃതാനന്ദമയി മാറ്റിപ്പറയുമ്പോൾ, നൈഷ‌്ഠിക ബ്രഹ്മചര്യത്തെക്കുറിച്ച‌് ആർഎസ‌്എസ‌് നേതാവ‌് ആർ ഹരി പറഞ്ഞത‌് വീണ്ടും ശ്രദ്ധേയമാകുന്നു. അമൃതാനന്ദമയിയെ പുരുഷ അനുയായികൾക്ക‌് കാണാമെങ്കിൽ ശബരിമലയിൽ യുവതീപ്രവേശവും ആകാമെന്നാണ‌് തന്റെ പുസ‌്തകത്തിൽ ഹരി സമർഥിച്ചത‌്.
ദിവ്യാത്മാക്കളുടെ നൈഷ്ഠിക ബ്രഹ്മചര്യം എന്ന അധ്യായത്തിൽ ഹരി ഇങ്ങനെ എഴുതുന്നു:- ‘‘യാഥാസ്ഥിതികരുടെ ഏറ്റവും തീക്ഷ്‌ണമായ ബ്രഹ്‌മാസ്‌ത്രമാണ് ശബരിമലയിലെ അയ്യപ്പസ്വാമി നൈഷ്‌ഠിക ബ്രഹ്‌മചാരിയാണ്, അതുകൊണ്ട് തൽസന്നിധിയിൽ പുഷ്‌പിത സ്‌ത്രീകൾ പോയ്‌ക്കൂടാ’’ എന്നത്. പരാജിതന്റെ വേദാന്തമാണത്. കുടിയനായ ജിജ്ഞാസു ഗുരുവിനെ തേടി ജ്ഞാനിയുടെ സന്നിധിയിലെത്തിയാൽ ജ്ഞാനി കുടി തുടങ്ങുമെന്നു പറയും പോലെ പൊള്ളയാണത്’’.
‘‘ ഇനി ഒരു സ്ത്രീയെകുറിച്ചു പറയട്ടെ. മാതാ അമൃതാനന്ദമയീദേവി -ഭൂലോകപ്രസിദ്ധയായ, നൈഷ്‌ഠിക ബ്രഹ്മചാരിയാണ് അമ്മ. ആ സ്ഥിതിയ്ക്കു ക്ഷതി സംഭവിക്കാതിരിയ്ക്കാൻ 15നും 55നും ഇടയ്ക്ക് പ്രായമുള്ള ഒരൊറ്റ പുരുഷൻ അമ്മയ്ക്കു മുമ്പിൽ ദർശനാർത്ഥം പോകരുത് എന്നു ചിട്ടപെടുത്തിയാൽ എങ്ങനെയിരിക്കും?”’
“കാമനെ ഒരു നോക്കുകൊണ്ട് ഭസ്‌മമാക്കിക്കളഞ്ഞവനാണ് അയ്യപ്പന്റെ അച്ഛൻ. അമൃതകുംഭം ശിരസ്സിലേറ്റിയാടിയവളാണ് അയ്യപ്പന്റെ അമ്മ. അവർക്കുണ്ടായ മകന്റെ ബ്രഹ്‌മചര്യത്തെ അണുചലിപ്പിക്കാൻ ലോകത്തിലേത് ശക്തിയുണ്ട്’’.കുടുംബത്തിന്റെ നിർബ്ബന്ധം മൂലം വിവാഹംകഴിച്ചിട്ടും ബ്രഹ്മചര്യം ഉപേക്ഷിയ്ക്കാതിരുന്ന ശ്രീരാമകൃഷ്ണ പരമഹംസരെയും നിവേദിതയെയും ക്രിസ്റ്റീനേയും പോലെയുള്ള സ്ത്രീകൾ ശിഷ്യരായുണ്ടായിരുന്ന സ്വാമി വിവേകാനന്ദനേയും ഹരി പുസ‌്തകത്തിൽ പരാമർശിച്ചിട്ടുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2sDmWtF
via IFTTT
No comments:
Post a Comment