ഇ വാർത്ത | evartha
മഞ്ചേരിയിൽ പണിമുടക്കിനെത്തുടർന്ന് അടച്ച കടകൾ പൊലീസ് കാവലിൽ തുറന്നു
ദേശീയ പണിമുടക്കിനിടെ മഞ്ചേരിയിൽ അടച്ച കടകൾ പൊലീസ് കാവലിൽ തുറന്നു. പണിമുടക്ക് വകവയ്ക്കാതെ വ്യാപാരികള്‍ കടകള്‍ തുറന്നത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കടകള്‍ തുറന്നത് ചോദ്യം ചെയ്ത് സമരക്കാര്‍ രംഗത്ത് എത്തിയത് കടയുടമകളുമായി ഉന്തിനും തളളിനും ഇടയാക്കി.
തുടര്‍ന്ന് പൊലീസ് ഇടപെട്ട് കടകള്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു. നേരത്തെ തുറന്ന കടകള്‍ സമരാനുകൂലികള്‍ സംഘടിച്ചെത്തി അടപ്പിക്കുകയായിരുന്നു. ഇത് കടയുടമകളും സമരക്കാരും തമ്മില്‍ വാക്കേറ്റത്തിനും ഉന്തിനും തളളിനും കാരണമായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതോടെ, പൊലീസ് ഇടപെടുകയായിരുന്നു.
കടകള്‍ക്ക് സംരക്ഷണം നല്‍കിയ പൊലീസ് സമരക്കാരെ സമരപന്തലിലേക്ക് മാറ്റിയിട്ടുണ്ട്. പണിമുടക്കില്‍ തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് മലപ്പുറം എസ്പി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിക്കുമെന്നും എസ്പി വ്യക്തമാക്കിയിട്ടുണ്ട്.
Copyright © 2018 Evartha.in All Rights Reserved.
from ഇ വാർത്ത | evartha http://bit.ly/2Tv79Za
via IFTTT
No comments:
Post a Comment