സുകുമാരൻ നായർക്ക‌് മന്നത്തിലേക്ക‌് പ്രകാശവർഷം ദൂരം; ചെന്നിത്തലയുടേയത‌് സവർണ ബോധം: വിജയരാഘവൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 2, 2019

സുകുമാരൻ നായർക്ക‌് മന്നത്തിലേക്ക‌് പ്രകാശവർഷം ദൂരം; ചെന്നിത്തലയുടേയത‌് സവർണ ബോധം: വിജയരാഘവൻ

കൊച്ചി > ആചാരങ്ങൾ കാലാനുസൃതമായി മാറ്റിയ മന്നത്ത‌് പത്മനാഭനിൽ നിന്ന‌് സുകുമാരൻ നായരിലേക്ക‌് പ്രകാശവർഷത്തിന്റെ ദൂരമുണ്ടെന്ന‌് എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ. കോൺഗ്രസിന്റെയും സ്ഥിതി അതുതന്നെയാണ‌്. ശബരിമല വിഷയത്തിൽ പ്രതിപക്ഷ നേതാവ‌് രമേശ‌്ചെന്നിത്തല പ്രതികരണത്തിൽ സവർണബോധമാണ‌് തെളിയുന്നതെന്നും വ്യത്യസ‌്ത ചോദ്യങ്ങൾക്ക‌് വിജയരാഘവൻ മറുപടി നൽകി.

ആർഎസ‌്എസിനും ബിജെപിക്കും വിവിധ കാര്യങ്ങൾ നടത്താൻ വ്യത്യസ‌്തങ്ങളായ സംഘടനകളുണ്ട‌്. ശബരിമല കർമ സമിതി ഹർത്താൽ പ്രഖൃാപിക്കാൻ വേണ്ടിയുള്ളതാണ‌്. ഹർത്താൽ ഭക്തിയോ, വിശ്വാസമോ, അമ്പലമോ സംരക്ഷിക്കാൻ വേണ്ടിയുള്ളതല്ല. ശബിരിമലയിൽ ഭക്തർ സമാധാനമായി ദർശനം നടത്തുന്നുണ്ട‌്. ശബരിമലയിൽ സ‌്ത്രീകൾ കയറാപ്ൻേ പ്രോത്സാഹപ്പേിക്കേണ്ട കാര്യം എൽഡിഎഫിനില്ല. എല്ലാ വനിതകളുടെയും ശാക്തീകരണത്തിനാണ‌് എൽഡിഎഫ‌് ആഗ്രഹിക്കുന്നത‌്. ശബരിമലയിൽ ആചാരലംഘനമെന്നത‌് ശരിയായ പ്രയോഗമല്ല. ആചാരങ്ങളുടെ കാലനുസതമായ മാറ്റമാണ‌് ശബരിമലയിലെന്നും  വിജയരാഘവൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2F1vAcR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages