കുടുംബത്തിലെ അസമത്വം ആദ്യം ഇല്ലാതാക്കണം: പാ രഞ്ജിത്ത് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

കുടുംബത്തിലെ അസമത്വം ആദ്യം ഇല്ലാതാക്കണം: പാ രഞ്ജിത്ത്

കൊച്ചി > കുടുംബത്തിലെ അസമത്വമാണ് ആദ്യം ഇല്ലാതാക്കേണ്ടതെന്ന് സംവിധായകൻ പാ രഞ്ജിത്ത്. കുടുംബത്തിലെ അസമത്വമില്ലാതാക്കാതെ പുറത്തുവന്ന് സമത്വത്തെക്കുറിച്ച് സംസാരിക്കുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. ആർപ്പോ ആർത്തവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആർത്തവറാലി സമ്മേളനം എറണാകുളം മറൈൻഡ്രൈവ് ഹെലിപാഡ് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ഡിജിറ്റൽ യുഗത്തിലും സ്ത്രീകളെ അടിമകളായി കാണുന്ന രീതി ഇവിടെ നിലനിൽക്കുന്നുണ്ട്. സ്വന്തം മകളും ഭാര്യയും അമ്മയും സഹോദരിയുമെല്ലാം പുരുഷന് കീഴിലാണെന്ന് പ്രഖ്യാപിക്കുന്ന പുരുഷകേന്ദ്രീകൃത സമൂഹം ഇന്നും ശക്തമാണ്. ഇതിനെതിരെയുള്ള മാറ്റം കുടുംബത്തിൽ നിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ജാതിയുടെയും മതത്തിന്റെയും ആചാരത്തിന്റെയും പേരുപറഞ്ഞ് മനുഷ്യരെ ഭിന്നിപ്പിക്കാനാണ് ആർഎസ്എസിന്റെ ശ്രമം. വർഷങ്ങളായി ആർഎസ്എസ് ഈ നയം തന്നെയാണ‌് പിൻതുടരുന്നത്. ഇന്ത്യയിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി ശ്രമിച്ച ഡോ. അംബേദ‌്കറിനെ മറ്റൊരു മനുവായി ചിത്രീകരിക്കാനാണ് ആർഎസ്എസ് ശ്രമിച്ചത്. അദ്ദേഹത്തിനെതിരെ ഒട്ടേറെ കുപ്രചാരണങ്ങളും ആർഎസ്എസ് നടത്തി.

ശബരിമലവിഷയത്തിൽ സ്ത്രീകൾ ലിംഗസമത്വത്തിനായി പോരാടുമ്പോൾ അവർക്കെതിരെ സ്ത്രീകളെ അണിനിരത്താൻ അവർക്ക് കഴിഞ്ഞു. പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ ജീർണതയുടെ പ്രതിഫലനമാണിതെന്നും അദ്ദേഹം പറഞ്ഞു. ആർത്തവ രക്തം ശുദ്ധമാണെന്ന് തിരിച്ചറിയണം. പെണ്ണായതുകൊണ്ടും ആർത്തവമുള്ളതുകൊണ്ടും സ്ത്രീകളെ മുഖ്യധാരയിൽനിന്ന് മാറ്റിനിർത്താനുള്ള ശ്രമം ഉപേക്ഷിക്കണം. സ്ത്രീയെന്നാൽ പ്രത്യുൽപ്പാദനത്തിനുള്ള ഉപകരണം മാത്രമല്ലെന്ന് മനസ്സിലാക്കണം. സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കാൻ അവർതന്നെ ശക്തമായി മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഡ്വ. ടി ബി മിനി അധ്യക്ഷയായി. കമല സദാനന്ദൻ, കെ ആർ മീര, ശീതൾ ശ്യാം, പി എസ് ജലജ, മാരി എന്നിവർ സംസാരിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2Fy24ff
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages