കൊച്ചി > സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും ക്യാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം മെഡിക്കല്‍ കോളേജില്‍ നിര്‍മ്മിക്കുന്ന മാതൃ ശിശു സൂപ്പര്‍ സ്‌പെഷ്യാലിറ്റി സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മെഡിക്കല്‍ കോളേജ് ആശുപതിയില്‍ സ്ഥാപിച്ച കാത്ത് ലാബിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
285.31 കോടി രൂപ ചെലവിട്ട് 8 നിലകളിലായാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഒരുക്കുക. കെട്ടിടം 2020-ല്‍ പൂര്‍ത്തിയാക്കും. ഇന്‍കെലിനാണ് നിര്‍മ്മാണ ചുമതല. കാര്‍ഡിയാക് ഐസിയു അടക്കമുള്ള സംവിധാനവും കാത്ത് ലാബും എറണാകുളം മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്നതോടെ രോഗികള്‍ക്ക് ആശ്വാസമാകും. മിതമായ നിരക്കില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ഇവിടെ ചികിത്സ ലഭിക്കും. ആന്‍ജിയോപ്ലാസ്റ്റി, പേസ്മേക്കര്‍ മാറ്റിവയ്ക്കല്‍ എന്നിവ അടക്കമുള്ള നൂതന ചികിത്സാ സംവിധാനങ്ങള്‍ ആശുപത്രിയില്‍ ഒരുക്കും.
ചുറ്റുമുള്ള ചില ആശുപത്രികള്‍ വലിയ തുകയാണ് രോഗികളില്‍ നിന്ന് ഈടാക്കുന്നതെന്നും മെഡിക്കല്‍ കോളേജില്‍ സൗകര്യങ്ങള്‍ വരുന്നതോടെ ചുറ്റുമുള്ള ആശുപത്രികള്‍ക്കും ചികിത്സാതുക കുറയ്ക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അവയവമാറ്റം അടക്കം വിവിധ ചികിത്സക്കുള്ള സൗകര്യമൊരുക്കുന്നുണ്ട്. സംസ്ഥാനത്ത് ഹൃദ്രോഗബാധ കൂടുതലാണ്. ഹൃദ്രോഗ ബാധയെ കുറിച്ച് പൊതു ജനങ്ങളില്‍ ബോധവത്കരണം നടത്തും.
ആരോഗ്യരംഗത്ത് വളരെ മെച്ചപ്പെട്ട അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ആര്‍ദ്രം പദ്ധതി ആരോഗ്യരംഗത്ത് വലിയ മാറ്റമാണ് വരുത്തിയത്. മലബാര്‍ കാന്‍സര്‍ സെന്ററിനും തിരുവനന്തപുരം ആര്‍സിസിക്കും പുറമേ കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ വന്നതോടെ രോഗികള്‍ക്ക് സഹായമായി. എല്ലാ മെഡിക്കല്‍ കോളേജിലും ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു പ്രൊഫസര്‍ എംകെ സാനു, കെ വി തോമസ് എംപി എംഎല്‍എമാര്‍ മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2SR2tNr
via IFTTT
No comments:
Post a Comment