നമ്പിക്കെതിരെ സെൻകുമാർ: വൻ പ്രതിഷേധം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 28, 2019

നമ്പിക്കെതിരെ സെൻകുമാർ: വൻ പ്രതിഷേധം


ഐഎസ‌്ആർഒ ശാസ‌്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ  ഗോവിന്ദച്ചാമിയോടും അമിറുൾ ഇസ്ലാമിനോടും ഉപമിച്ച‌ മുൻ ഡിജിപി ടി പി സെൻകുമാറിനെതിരെ വൻ പ്രതിഷേധം. നമ്പി നാരായണന‌് പത്മഭൂഷൺ നൽകിയതിനോടുള്ള സെൻകുമാറിന്റെ പ്രതികരണം അതിരുവിട്ടതും അൽപത്തവുമാണെന്നാണ‌് വിമർശമുയരുന്നത‌്

വളരെ മോശം ഭാഷയിലാണ‌് സെൻകുമാർ നമ്പി നാരായണനെതിരെ പ്രതികരിച്ചത‌്. ബിജെപി–-ആർഎ‌സ‌്എസ‌് വേദികളിൽ സ്ഥിരം സാന്നിധ്യമായ സെൻകുമാറിന്റെ ഉള്ളിലെ അസഹിഷ‌്ണുതയാണ‌് ഇവിടെ പ്രകടമായത‌്.  നമ്പി നാരായണന‌് പത്മഭൂഷൺ നൽകരുതായിരുന്നുവെന്ന‌് പറയുന്ന സെൻകുമാർ അത‌് അമൃതിൽ വിഷംകലർത്തിയപോലെയായെന്നും പറഞ്ഞു. 1994ൽ വിരമിച്ച നമ്പി നാരായണൻ രാജ്യത്തിന‌് എന്തു സംഭാവന ചെയ‌്തെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായയും സത്യവുംതമ്മിൽ വലിയ അന്തരമുള്ളതായും സെൻകുമാർ കുറ്റപ്പെടുത്തി. ഐ‌എസ‌്ആർഒ ചാരക്കേസിൽ പ്രതി ചേർത്തിരുന്ന  നമ്പി നാരായണനെതിരായ കേസ‌് കള്ളക്കേസാണെന്നുകണ്ട‌് സുപ്രീംകോടതി തള്ളിയിരുന്നു. കേസ‌് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെയും സുപ്രീംകോടതി നിയോഗിച്ചു. സുപ്രീംകോടതി വിധിച്ച 50 ലക്ഷംരൂപ സംസ്ഥാന സർക്കാർ നൽകുകയും ചെയ‌്തു. എന്നിട്ടും സുപ്രീംകോടതിയിലെ കേസ‌് തീർന്നിട്ടില്ലെന്നാണ‌് സെൻകുമാർ വ്യാഖ്യാനിച്ചത‌്.
സംഘപരിവാർ പാളയത്തിലെത്തിയ സെൻകുമാർ പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്ന‌് വാർത്തകളുണ്ട‌്.

അതിനിടയിൽ വന്ന വിവാദ പ്രസ‌്താവന ബിജെപിയെ പുലിവാലു പിടിപ്പിച്ചു. സെൻകുമാറിന്റെ അഭിപ്രായത്തോട‌് പ്രതികരിക്കാൻ ബിജെപി പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള തയ്യാറായില്ല. സംഭവം ഇനിയും വിവാദമായി തുടർന്നാൽ ചാരക്കേസിന്റെ കനലുകൾ വീണ്ടും കത്തുമെന്ന ഭയം കോൺഗ്രസിനുമുണ്ട‌്. ചാരക്കേസ‌് സമയത്തെ പ്രധാന ആസൂത്രകൻ ഉമ്മൻചാണ്ടിയും, മാധ്യമങ്ങൾ എടുത്തുചോദിച്ചിട്ടും സെൻകുമാറിന്റെ പ്രസ‌്താവനയോട‌് പ്രതികരിക്കാൻ തയ്യാറായില്ല.



from Kerala || Deshabhimani ​Online ​News http://bit.ly/2TjfaAO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages