ഇത്‌ ട്രാൻസ്ജെൻഡർ സമൂഹത്തിന്‌ 'മഴവില്ല് ' തീർത്ത ബജറ്റ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 31, 2019

ഇത്‌ ട്രാൻസ്ജെൻഡർ സമൂഹത്തിന്‌ 'മഴവില്ല് ' തീർത്ത ബജറ്റ്‌

തിരുവനന്തപുരം> ട്രാൻസ്ജെൻഡർ സമൂഹത്തെ എല്ലാ അർഥത്തിലും പൊതുസമൂഹത്തിൽ സ്വാഭാവിക പങ്കാളികളാക്കുകയെന്ന കാഴ്‌ചപ്പാട്‌ ഉൾക്കൊള്ളുന്നതായിരുന്നു ഇത്തവണത്തെ ബജറ്റ്‌. ഈ ലക്ഷ്യം മുൻ നിർത്തിയാണ്‌ മഴവില്ല് എന്ന പദ്ധതി രൂപീകരിച്ചിട്ടുള്ളത്.

തൊഴിൽപരിശീലനം, സ്വയംതൊഴിൽ സഹായം, എല്ലാ ജില്ലകളിലും വാസസ്ഥാനങ്ങൾ, വൈദ്യോപദേശത്തിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയകൾക്കുള്ള സഹായം, പഠനപിന്തുണ, ട്രാൻസ്ജെൻഡർ അയൽക്കൂട്ടങ്ങൾ, മത്സരപരീക്ഷകൾക്കുള്ള തയ്യാറെടുപ്പിനുവേണ്ട സഹായം തുടങ്ങി ഭിന്നലൈംഗികതയുള്ള വ്യക്തികൾക്ക് പൊതുസമൂഹത്തിൽ അലിഞ്ഞു ചേരുന്നതിന് ഉതകുന്ന ഒട്ടേറെ പരിപാടികൾ ഉൾക്കൊള്ളുന്ന പദ്ധതിയാണ് മഴവില്ല്.

ഇതിനായി 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വനിതാ വികസന കോർപ്പറേഷന്റെ സ്കീമുകളിൽ ട്രാൻസ്ജെൻഡേഴ്സിനുകൂടി പങ്കാളികളാകാൻ അനുവാദം നൽകും. സമുദായാടിസ്ഥാനത്തിലുള്ള വികസന കോർപ്പറേഷനുകൾ എല്ലാവർഷവും ഒരു നിശ്ചിത എണ്ണം സഹായമെങ്കിലും ട്രാൻസ്ജെൻഡേഴ്‌സിനു ലഭ്യമാക്കണമെന്നും ബജറ്റ്‌ നിർദേശിക്കുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2GaiCKi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages