കണ്ണൂര്‍ > നാട്ടില്‍ ആകെ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഇതിനായി സിപിഐ എം പ്രവര്‍ത്തകരുടേയും നേതാക്കളുടേയും വീടുകള്‍ ആക്രമിക്കുയാണ്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന നിലപാടാണ് ആര്‍എസ്എസ് സ്വീകരിക്കുന്നത്. സിപിഐ എമ്മിനെതിരായിട്ടുള്ള ഒരു കാലാപമല്ല ആര്‍എസ്എസ് ലക്ഷ്യം വെക്കുന്നത്, അവര്‍ ലക്ഷ്യം വെക്കുന്നത് മതന്യൂനപക്ഷങ്ങള്‍ക്കെതിരായിട്ടുള്ള കലാപമാണ് - പി ജയരാജന്‍ മാധ്യമങ്ങളോടു പറഞ്ഞു.
ആര്‍എസ്എസ് ആക്രമണത്തെതുടര്‍ന്ന് കണ്ണൂര്‍ എഎസ്പി ഓഫീസിന്റെ അകത്ത് സമാധാന ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഷംസീര്‍ എംഎല്‍എയുടെ വീടിനു നേരെ ആക്രമണമുണ്ടാകുന്നത്. തലശേരിയില്‍ മാത്രമല്ല കേരളത്തില്‍ അങ്ങോളമിങ്ങോളം വീടുകള്‍ ആക്രമിക്കുകയാണ്. ഇതിലൂടെ ആര്‍എസ്എസിനെ എതിര്‍ത്തുകഴിഞ്ഞാല്‍ ഉണ്ടാകുന്ന അനുഭവം ഇതാണെന്ന് ഭീഷണിപ്പെടുത്താനാണ് അവര്‍ ശ്രമിക്കുത്. ഇത് കൃത്യമായി നേതൃത്വത്തിന്റെ ആസൂത്രണമാണ്.
രണ്ടു യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതില്‍ ഭക്തര്‍ക്ക് യാതൊരു പ്രശ്‌നവും ഇല്ലായിരുന്നു. അവര്‍ ദര്‍ശനം നടത്തിയ സമയത്തൊന്നും തന്നെ യാതൊരു വിഷയവുമില്ലായിരുന്നു. രാവിലെ ദര്‍ശനം നടത്തിയെന്ന പ്രചരണം വന്ന ശേഷം ആര്‍എസ്എസ് നേതൃത്വം അക്രമം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ആ ആക്രമണം കലാപമാക്കി മാറ്റാന്‍ വേണ്ടിയിട്ടാണ് ഹര്‍ത്താല്‍ നടത്തിയത്. സിപിഐ എമ്മിനെതിരായിട്ടുള്ള ഒരു കാലാപമല്ല ആര്‍എസ്എസ് ലക്ഷ്യം വെക്കുന്നത്, അവര്‍ ലക്ഷ്യം വെക്കുന്നത് മതന്യൂനപക്ഷങ്ങള്‍ക്കെതിരായിട്ടുള്ള കലാപമാണ്. കോഴിക്കോട് മിഠായിതെരുവില്‍ കടകള്‍ അടപ്പിക്കാന്‍ ആയുധങ്ങളുമായി എത്തിയവര്‍ നടത്തിയ ആക്രോശങ്ങള്‍ സംഘപരിവാറിന്റെ ഉള്ളിരിലിരിപ്പ് പുറത്ത് കാണിക്കുന്നതായിരുന്നുവെന്നും പി ജയരാജന്‍ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2VwWuir
via IFTTT
No comments:
Post a Comment