പ്രിയങ്ക ഗാന്ധിയെ അപമാനിക്കാന്‍ മാത്രം കുടുംബമഹിമയില്ല; മര്യാദയ്‌ക്ക് പോകുക: സിന്ധു സൂര്യകുമാറിന് കോണ്‍ഗ്രസുകാരുടെ ഭീഷണി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 28, 2019

പ്രിയങ്ക ഗാന്ധിയെ അപമാനിക്കാന്‍ മാത്രം കുടുംബമഹിമയില്ല; മര്യാദയ്‌ക്ക് പോകുക: സിന്ധു സൂര്യകുമാറിന് കോണ്‍ഗ്രസുകാരുടെ ഭീഷണി

കൊച്ചി > ടെലിവിഷന്‍ അവതാരക സിന്ധു സൂര്യകുമാറിനെതിരെ അസഭ്യവര്‍ഷവും ഭീഷണിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഡിസിസി കോഴിക്കോട് എന്ന പേരിലുള്ള ഫേസ്‌ബുക്ക് പേജിലാണ് സിന്ധുവിനെതിരെ പോസ്റ്റ് വന്നത്. പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ടെലിവിഷന്‍ പ്രോഗ്രാമാണ് കോണ്‍ഗ്രസുകാരെ ചൊടിപ്പിച്ചത്.

പ്രിയങ്കഗാന്ധിയെ അപമാനിക്കാന്‍ മാത്രം സിന്ധുവളര്‍ന്നിട്ടില്ലെന്നും, അതിനുള്ള കുടുംബമഹിമയും സ്വഭാവശുദ്ധിയും സിന്ധുവിനില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ''മര്യാദയുടെ അതിര് ലംഘിച്ചാല്‍ നോക്കി നില്‍ക്കില്ല, സിന്ധു സൂര്യകുമാര്‍ അതോര്‍ത്താല്‍ നല്ലത്. പഴയ പല കഥകളും പറയാന്‍ ഞങ്ങളും നിര്‍ബന്ധിതരാകും.  മര്യാദക്കു പരിപാടി അവതരിപ്പിച്ചു മുന്‍പോട്ടു പോകാന്‍ ശ്രമിക്കുക . ഇത് ഒരു താക്കീതാണ്';പോസ്റ്റില്‍ പറയുന്നു.

 പോസ്റ്റിന് പിന്തുണയുമായി നിരവധി കോണ്‍ഗ്രസുകാരും രംഗത്തെത്തിയിട്ടുണ്ട്.എന്നാല്‍ ആരോപണം വന്ന പേജ് ഔദ്യോഗികമല്ലെന്നാണ് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖിന്റെ  പ്രതികരണം



 



from Kerala || Deshabhimani ​Online ​News http://bit.ly/2sPetDE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages