തൃക്കാക്കര
മാധ്യമങ്ങൾ പ്രതിരോധത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പ്രതീകങ്ങളാകണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ് പറഞ്ഞു.
ഇപ്പോൾ മിക്കവാറും മാധ്യമങ്ങൾ കോർപറേറ്റ് താൽപ്പര്യങ്ങൾക്കനുസരിച്ചാണ് വാർത്തകൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമിയിൽ ഇന്ത്യൻ പത്രദിനത്തിന്റെ ഭാഗമായി ‘മാധ്യമ ലോകത്തെ അപകടകരമായ പുതുപ്രവണതകൾ’ എന്ന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അടിച്ചമർത്തലിന്റെയും പ്രതിഷേധത്തിന്റെയും ഉപകരണമായിരുന്നു പത്രമാധ്യമങ്ങൾ. ചരിത്രസംഭവങ്ങളെ അർഥവത്തായി ഉപയോഗിക്കാൻ മാധ്യമങ്ങൾക്ക് കഴിയണം.
ജീവിച്ചിരിക്കുമ്പോൾ മരിക്കുന്നതാണ് പത്രപ്രവർത്തനത്തിലെ അപകടകരമായ അവസ്ഥ. ഇന്ന് ഭൂരിപക്ഷം മാധ്യമങ്ങളും ഭീതിയിലാണ്. പണംമുടക്കി ആധുനിക സാങ്കേതികവിദ്യയെ ഭരണവർഗത്തിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നു. ചാനലുകൾ റേറ്റിങ്ങിന്റെ പിന്നാലെയാണ്. വസ്തുതകൾ തുറന്നുകാട്ടാതെ നുണനിർമാണ ഫാക്ടറികളായും ചില മാധ്യമങ്ങൾ പ്രവർത്തിക്കുന്നു. അനാവശ്യ ഹർത്താലുകൾ അവശ്യ ഹർത്താലുകളുടെ പ്രസക്തി ഇല്ലാതാക്കാൻ ശ്രമിക്കുന്നു.
ഇന്ത്യൻ മാധ്യമങ്ങൾ ഭരണവർഗത്തിന്റെ വിധേയരായി മാറുന്ന കാഴ്ചയും കണ്ടതാണ്. ഭരണവർഗ താൽപ്പര്യങ്ങൾക്ക് അനുകൂലമായി പത്രങ്ങൾ പരിവർത്തനം ചെയ്യുന്ന സ്ഥിതി അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന‌് വിദ്യാർഥികളുമായി സംവദിച്ചു. മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായി. പ്രസ് ക്ലബ‌് സെക്രട്ടറി സുഗതൻ പി ബാലൻ സംസാരിച്ചു.
ഡയറക്ടർ ഡോ. എം ശങ്കർ സ്വാഗതവും സെക്രട്ടറി പി സി സുരേഷ‌്കുമാർ നന്ദിയും പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2sSi3Nt
via IFTTT
No comments:
Post a Comment