ചെറുതോണി > ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം നടത്തുകയും ചെറുതോണിയില്‍ വാഹനങ്ങള്‍ തടയുകയും ചെയ്ത ബിജെപി നേതാക്കളെ മാലയിട്ട് സ്വീകരിച്ച് കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് ഇടുക്കി ഡിസിസി ജനറല്‍ സെക്രട്ടറി എം ഡി അര്‍ജുനന്‍ ആണ് അക്രമികളെ മാലയിട്ട് സ്വീകരിച്ചത്.
ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം നടത്തിയതിന് ബിജെപി മണ്ഡലം പ്രസിഡന്റ് പി എസ് സുരേഷ്, ആര്‍എസ്എസ് കാര്യവാഹക് പ്രേംകുമാര്‍, സ്വാമി ദേവചൈതന്യ എന്നിവരങ്ങുന്ന 16 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് വൈകിട്ട് ആറിന് ഇവരെ വിട്ടയച്ചപ്പോള്‍ ചെറുതോണിയില്‍ നിന്ന് നൂറുകണക്കിന് ബിജെപി പ്രവര്‍ത്തരെത്തിയിരുന്നു. ഇവരോടൊപ്പം ഡിസിസി ജനറല്‍ സെക്രട്ടറിയും ഇരുപതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തിയാണ് സ്വീകരണം കൊടുത്തത്.
പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാഥയായി ചെറുതോണിയിലെത്തിയ ഇവര്‍ പൊതുയോഗവും സംഘടിപ്പിച്ചിരുന്നു. ഈ യോഗം ഉദ്ഘാടനം ചെയ്‌തത് ഡിസിസി ജനറല്‍ സെക്രട്ടറിയാണ്. എം ഡി അര്‍ജുനന്‍ കോണ്‍ഗ്രസിലെ ഇടുക്കിയുടെ വക്താവും മതിര്‍ന്ന നേതാവുമായാണ് പൊതുവില്‍ അറിയപ്പെടുന്നത്.
സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ഇതുപോലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുടെ പരിപാടികളില്‍ പരസ്യമായി പങ്കെടുത്തിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2QqC5YE
via IFTTT
No comments:
Post a Comment