ജനപഥമുണർത്താൻ എൽഡിഎഫ‌് ജാഥകൾ ഫെബ്രുവരിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 18, 2019

ജനപഥമുണർത്താൻ എൽഡിഎഫ‌് ജാഥകൾ ഫെബ്രുവരിയിൽ

തിരുവനന്തപുരം
മോഡി ഭരണത്തെ അധികാരഭ്രഷ്ടമാക്കുക, കോൺഗ്രസിന്റെ അവസരവാദനയം തുറന്നുകാട്ടുക, സംസ്ഥാന സർക്കാരിന്റെ ജനക്ഷേമപ്രവർത്തനത്തിന‌് പിന്തുണയേകുക എന്നീ  മുദ്രാവാക്യങ്ങളുയർത്തി വിപുലമായ പ്രചാരണത്തിന‌് എൽഡിഎഫ‌് രൂപം നൽകി. ഇതിന്റെ ഭാഗമായി ഫെബ്രുവരി രണ്ടാംവാരം രണ്ട‌് ജാഥകൾ പ്രയാണം നടത്തും. തിരുവനന്തപുരത്തുനിന്നുള്ള തെക്കൻ മേഖലാ ജാഥയും കാസർകോട്ടുനിന്ന‌ുള്ള വടക്കൻ ജാഥയും മാർച്ച‌് രണ്ടിന‌് തൃശൂരിൽ വൻ റാലിയോടെ സമാപിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന എൽഡിഎഫ‌് സംസ്ഥാന കമ്മറ്റി  പ്രചാരണ പരിപാടികൾക്ക‌്  രൂപംനൽകി. കേരളത്തിൽനിന്ന‌് കൂടുതൽ ഇടതുപക്ഷ എംപിമാരെ സൃഷ്ടിക്കുകയെന്ന അനിവാര്യമായ രാഷ്ട്രീയദൗത്യം ഏറ്റെടുക്കാൻ എൽഡിഎഫിനെ സജ്ജമാക്കുമെന്ന‌് കൺവീനർ  എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാമേഖലയിലും ജനവിരുദ്ധനയങ്ങൾ പിന്തുടരുന്ന ബിജെപി സർക്കാരിന്റെ ദുർഭരണത്തിന്റെ ഇരയാണ‌് കേരളം. മോഡിയെ അധികാരത്തിൽനിന്നിറക്കുക എന്നതിനൊപ്പം മൃദുഹിന്ദുത്വ നിലപാടും അവസരവാദസമീപനവും തുടരുന്ന കോൺഗ്രസിനെ തുറന്നുകാട്ടും. രാജ്യപുരോഗതിക്കുതകുന്ന ഇടതുപക്ഷ ബദൽ നയം അവതരിപ്പിക്കും.

പ്രധാനമന്ത്രിയുടേതല്ല, സംഘപരിവാർ പ്രചാരകന്റെ ശൈലിയാണ‌് മോഡിയിൽ കാണാനാകുന്നത‌്. അദ്ദേഹം കേരളത്തിൽ നടത്തിയ പ്രസംഗങ്ങളിൽ ഈ ശൈലിയാണ‌് കണ്ടത‌്.  ജനാധിപത്യമൂല്യങ്ങളെയും ഭരണഘടനയെയും  വെല്ലുവിളിക്കുകയാണ‌്. കേന്ദ്രത്തിൽ ബിജെപി, കോൺഗ്രസ‌് വിരുദ്ധ സർക്കാർ വരണം.

അതിൽ ഗുണപരമായ ഇടപെടൽ സാധ്യമാക്കാൻ ഇടതു പ്രാതിനിധ്യം വർധിപ്പിക്കണം.  ജനുവരി 25നുള്ളിൽ എൽഡിഎഫ‌് ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരും. 30നകം നിയമസഭാമണ്ഡലം കമ്മറ്റികൾ ചേരും. ബൂത്ത‌് തലം വരെ പ്രവർത്തകരെ സജ്ജമാക്കും. എല്ലാ ഘടകകക്ഷി നേതാക്കളും ജാഥകളിൽ അണിനിരക്കും. ശബരിമല വിഷയത്തിൽ എൽഡിഎഫ‌് സ്വീകരിച്ച സുവ്യക്തമായ നിലപാട‌് ജാഥ ചർച്ചചെയ്യും. മണ്ഡല–-മകരവിളക്ക‌് കാലം സമാധാനപരമായി നടത്തുന്നതിന‌് സർക്കാർ സ്വീകരിച്ച മുൻകൈ അഭിനന്ദനാർഹമാണ‌്. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന‌് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം രൂപപ്പെട്ടതായി യോഗം വിലയിരുത്തിയെന്നും വിജയരാഘവൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2AQgfcn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages