എൻഎസ‌്എസ‌് തരംതാഴരുത‌്: ഇ പി ജയരാജൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

എൻഎസ‌്എസ‌് തരംതാഴരുത‌്: ഇ പി ജയരാജൻ


ആർഎസ്എസ്സിനെയും ബിജെപിയെയുംസഹായിക്കാൻ എൻഎസ്എസിനെ പോലുള്ള സംഘടന ഇത്രമാത്രം നിലവാരമില്ലാത്ത പ്രസ്താവന നടത്താൻ പാടില്ലായിരുന്നുവെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. അവർ വലിയ വലിയ പാളിച്ചകളിലേക്കാണ് പോവുന്നത്, അബദ്ധങ്ങളിൽനിന്ന്  അബദ്ധങ്ങളിലേക്ക‌്.  കേരളത്തിൽ കലാപമുണ്ടാക്കിയത് സർക്കാരാണെന്ന എൻഎസ്എസ് ജനറൽസെക്രട്ടറി സുകുമാരൻനായരുടെ പ്രസ്താവനയോട‌് തലശേരിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആർഎസ്എസ്സിന്റെ ഭീഷണിക്കും സമ്മർദത്തിനും, കേന്ദ്രത്തിന്റെ ഭീഷണിക്കും വഴങ്ങിയുള്ള പ്രസ്താവന എൻഎസ്എസ് പോലുള്ള സംഘടനക്ക് യോജിച്ചതല്ല.  മന്നത്ത് പത്മനാഭൻ സ്ഥാപിച്ച സംഘടന ഒരിക്കലും തെറ്റായ വഴിക്ക് പോവരുത്. വിമോചനസമരം നടത്തിയവർ തെറ്റ് ഏറ്റുപറഞ്ഞ അനുഭവം എല്ലാവരും പഠിക്കുന്നത് നല്ലതാണ്. രണ്ടാംവിമോചനസമരം കേരളത്തിൽ ഇനി വിലപ്പോവില്ല. ആർഎസ‌്എസ്സിന‌് എന്തിനാണ് സ്ത്രീകളോട് ഇത്രവിരോധം.  കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ദൈവം ശിക്ഷിക്കില്ലേ. ദണ്ഡും ബോംബും വാളുമായി എന്തിന് ഉറഞ്ഞുതുള്ളണം. സാമൂഹ്യപരിഷ്‌കരണവും നാടിന്റെ വികസനവും തടസ്സപ്പെടുത്താനുള്ള ഗൂഢലക്ഷ്യമാണ് ഇതിനെല്ലാം പിന്നിലെന്നും ഇ പി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2TC0Jrz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages