തിരുവനന്തപുരം: നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ ടി പി സെന്‍കുമാര്‍. ശരാരശരിയില്‍ താഴെയുള്ള ശാസ്‌ത്രജ്ഞനാണ് നമ്പി നാരായണന്‍. പുരസ്‌കാരം നല്‍കുന്നതിനു വേണ്ടിയുള്ള എന്ത് സംഭാവനയാണ് അദ്ദേഹം നല്‍കിയിട്ടുള്ളതെന്ന് അവാര്‍ഡ് നല്‍കിയവര്‍ വിശദീകരിക്കണമെന്നും സെന്‍ കുമാര്‍ പറഞ്ഞു.
1994 ല്‍ സ്വയം വിരമിച്ച നമ്പി നാരായണന്‍ രാജ്യത്തിന് എന്തു സംഭാവന നല്‍കി. ഐഎസ്ആര്‍ഒയില്‍ നാലായിരം പേരുണ്ട്. അവരോട് ആരോട് ചോദിച്ചാലും നമ്പി നാരായണനെ കുറിച്ച് മോശം അഭിപ്രായമായിരിക്കുമെന്നും സെന്‍കുമാര്‍ ആരോപിച്ചു.
ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ എന്തിനാണ് ഈ അംഗീകാരമെന്നും സെന്‍ കുമാര്‍ ചോദിച്ചു. ഇങ്ങനെ പോയാല്‍ ഗോവിന്ദച്ചാമിയേയും അമീര്‍ ഉല്‍ ഇസ്ലാമിനും മറിയം റഷീദയ്‌ക്കുവരെ പത്മവിഭൂഷണ്‍ തന്നെ കിട്ടിയേക്കുമെന്നും സെന്‍ കുമാര്‍ പരിഹസിച്ചു.
from Kerala || Deshabhimani Online News http://bit.ly/2HvIYcg
via IFTTT
No comments:
Post a Comment