ബെഫി ദേശീയസമ്മേളനം ഇന്ന് തുടങ്ങും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

ബെഫി ദേശീയസമ്മേളനം ഇന്ന് തുടങ്ങും


തിരുവനന്തപുരം
ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) പത്താം ദേശീയ സമ്മേളനം 28 മുതൽ 31വരെ തിരുവനന്തപുരത്ത് നടക്കും. പൊതുസമ്മേളനം തിങ്കളാഴ‌്ച വൈകിട്ട് ആറിന് പുത്തരിക്കണ്ടം മൈതാനിയിൽ (ഇ കെ നായനാർ പാർക്ക്)  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  വൈകിട്ട് അഞ്ചിന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽനിന്ന‌് ആരംഭിക്കുന്ന ജാഥ പുത്തരിക്കണ്ടത്ത് സമാപിക്കും. 29ന് രാവിലെ പത്തിന് ടാഗോർ തിയറ്ററിൽ പ്രതിനിധി സമ്മേളനം സിഐടിയു ദേശീയ ജനറൽ സെക്രട്ടറി തപൻ സെനും 30ന് രാവിലെ ഒമ്പതിന് വനിതാസമ്മേളനം സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം ബൃന്ദ കാരാട്ടും ഉദ്ഘാടനം ചെയ്യും

“കോർപറേറ്റ് കൊള്ള തടയുക, ജനകീയ ബാങ്കിങ് സംരക്ഷിക്കുക” എന്നതാണ് സമ്മേളനത്തിന്റെ പ്രധാന മുദ്രാവാക്യം. ഫോട്ടോ, കാർട്ടൂൺ പ്രദർശനം, കലാ പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2DCm7aY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages