ജിഎസ‌്ടി കൗൺസിൽ : കേരള ലോട്ടറിക്കെതിരായ നീക്കം പരാജയപ്പെടുത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 11, 2019

ജിഎസ‌്ടി കൗൺസിൽ : കേരള ലോട്ടറിക്കെതിരായ നീക്കം പരാജയപ്പെടുത്തി


സംസ്ഥാന ലോട്ടറിയെ അട്ടിമറിക്കാനുള്ള ലോട്ടറി മാഫിയയുടെ ശ്രമത്തെ ജിഎസ‌്ടി കൗൺസിലിൽ കേരളം ചെറുത്തുതോൽപ്പിച്ചു. എല്ലാ ലോട്ടറിക്കും 28 ശതമാനം നികുതി വ്യവസ്ഥ ചെയ‌്ത‌് കേരള ലോട്ടറിയെ തകർക്കാനായിരുന്നു നീക്കം. നിലവിൽ കേരള ലോട്ടറിക്ക‌് 12 ശതമാനം മാത്രമാണ‌് നികുതി. ജിഎസ‌്ടി ചട്ടങ്ങളിൽ കേരള ലോട്ടറിക്ക‌് പരിരക്ഷ നൽകുന്ന വ്യവസ്ഥകളുണ്ട‌്.എന്നാൽ, കഴിഞ്ഞ കൗൺസിൽ യോഗത്തിൽ അജൻഡയിൽ പോലുമില്ലാതെ, എല്ലാ ലോട്ടറിക്കും 28 ശതമാനം നികുതി ചുമത്താനുള്ള നിർദേശം കുറിപ്പായി വിതരണം ചെയ‌്തു.

കേരളം പ്രതിഷേധിച്ചതിനെ തുടർന്ന‌് അടുത്ത യോഗത്തിൽ പരിഗണിക്കാനായി മാറ്റി.  തുടർന്ന‌്, ബിഎംഎസ‌് യൂണിയൻ ഒഴികെയുള്ള കേരളത്തിലെ ലോട്ടറി വിൽപ്പനക്കാരുടെ സംഘടനാ പ്രതിനിധികൾ ധനമന്ത്രി അരുൺ ജെയ‌്റ്റ‌്‌ലിയെ കണ്ട‌് നീക്കത്തിൽനിന്ന‌് പിന്തിരിയണമെന്ന‌് അഭ്യർഥിച്ചു.കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ഉയർത്താൻ കോൺഗ്രസ‌് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളുടെ പിന്തുണ തേടി എ കെ ആന്റണിയെയും അഹമ്മദ‌് പട്ടേലിനെയും കണ്ടെന്ന‌് സംസ്ഥാന ധനമന്ത്രി തോമസ‌് ഐസക‌് പറഞ്ഞു. പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തല കോൺഗ്രസ‌് ഹൈക്കമാൻഡുമായി ഇക്കാര്യം സംസാരിച്ചു.ജിഎസ‌്ടി കൗൺസിൽ യോഗത്തിൽ വിഷയത്തിൽ ഒരു മണിക്കൂറോളം വാദപ്രതിവാദം നടന്നു.

നികുതി 28 ശതമാനമായി ഏകീകരിക്കുന്നതിനെ കേരളത്തോടൊപ്പം കോൺഗ്രസ‌് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും ഡൽഹി, ആന്ധ്രപ്രദേശ‌്, പശ‌്ചിമബംഗാൾ ധനമന്ത്രിമാരും എതിർത്തു. ചില സംസ്ഥാനങ്ങൾ നിഷ‌്പക്ഷത പാലിച്ചു. കേന്ദ്ര സർക്കാരിനു പുതിയ നിർദേശം നടപ്പാക്കാൻ കഴിയാത്ത സ്ഥിതിയായി. ഒടുവിൽ വിഷയം കൂടുതൽ പരിശോധനയ‌്ക്കായി ധനമന്ത്രിമാരുടെ ഉപസമിതിക്ക‌ു വിടാൻ തീരുമാനിച്ചു.ലോക‌്സഭാ തെരഞ്ഞെടുപ്പ‌് കഴിയാതെ വിഷയം ഉയർന്നുവരില്ലെന്ന‌് ഐസ‌ക‌് പറഞ്ഞു. ലോട്ടറി മാഫിയയുടെ പ്രതിനിധികൾ കൗൺസിൽ യോഗസ്ഥലത്തും ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. ലോട്ടറിക്കെതിരായ നീക്കം ചെറുത്തുതോൽപ്പിക്കാൻ സഹായിച്ച എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.



from Kerala || Deshabhimani ​Online ​News http://bit.ly/2RFYMwF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages