കൊല്ലം> കൊല്ലത്തിന്റെ സ്വപ്‌നപദ്ധതിയായ ബൈപാസ് ഉദ്ഘാടനത്തിൽനിന്ന് മേയറെയും സ്ഥലം എംഎൽഎമാരെയും ഒഴിവാക്കി. സ്ഥലത്തെ ജനപ്രതിനിധികളെ ഒഴിവാക്കിയ ഉദ്ഘാടനച്ചടങ്ങിൽ പുറത്തുനിന്നെത്തിയ എംപിമാരും എംഎൽഎയും സ്ഥാനം പിടിച്ചു. മേയർ വി രാജേന്ദ്രബാബു, സ്ഥലം എംഎൽഎമാരായ എം നൗഷാദ്, എൻ വിജയൻപിള്ള എന്നിവരെയാണ് ഉദ്ഘാടനച്ചടങ്ങിൽനിന്ന് ഒഴിവാക്കിയത്.
ബൈപാസുമായി ഒരു ബന്ധവുമില്ലാത്ത എംപിമാരായ സുരേഷ്‌ഗോപി, വി മുരളീധരൻ, ഒ രാജഗോപാൽ എംഎൽഎ എന്നിവരെ ചടങ്ങിൽ ഉൾപ്പെടുത്തി. ബൈപാസ് ഉദ്ഘാടനം ബിജെപി പരിപാടിയാക്കാൻ അവസരമൊരുക്കിയത്. എൻ കെ പ്രേമചന്ദ്രൻ എംപിയാണ്. എം പിക്കെതിരെ ജനകീയരോഷം ശക്തമാണ്.
പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് ആദ്യം തയ്യാറാക്കിയ നോട്ടീസിൽ സ്ഥലം എംഎൽഎമാരും മേയറും ഉൾപ്പെട്ടിരുന്നു. തിങ്കളാഴ്ച വൈകി എത്തിയ പ്രോഗ്രാമിലാണ് ബിജെപി എംപിമാരും എംഎൽഎയും ഉൾപ്പെട്ടത്.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന നരേന്ദ്രമോഡിയാണ് എംപിയുടെ പ്രത്യേക ക്ഷണപ്രകാരം കൊല്ലം ബൈപാസ് ഉദ്ഘാടനം കൂടി ചൊവ്വാഴ്ച നിർവഹിക്കുന്നത്. സംഘപരിവാറിന്റെ തെരഞ്ഞെടുപ്പ‌് ക്യാമ്പയിനിൽ കൊല്ലത്തിന്റെ നാലരപ്പതിറ്റാണ്ടത്തെ സ്വപ്‌നപദ്ധതിയെ കൂട്ടിക്കെട്ടുകയായിരുന്നു എൻ കെ പ്രേമചന്ദ്രൻ.
വൈകിട്ട് 4.50ന് ആശ്രാമം മൈതാനത്താണ് ഉദ്‌ഘാടന ചടങ്ങ്. ഗവർണർ, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, മന്ത്രിമാരായ ജെ മേഴ്‌സികുട്ടിയമ്മ, ജി. സുധാകരൻ, കെ രാജു എന്നിവർ പങ്കെടുക്കും.
from Kerala || Deshabhimani Online News http://bit.ly/2CldEHm
via IFTTT
No comments:
Post a Comment