തിരുവനന്തപുരം > ഇങ്ങോട്ട് ആക്രമിക്കാന്‍ വരുമ്പോള്‍ കീഴടങ്ങിക്കൊടുവരല്ല സിപിഐ എമ്മെന്ന് ആർഎസ്‌എസുകാർ മനസ്സിലാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. മറ്റുപല ആള്‍ക്കാരും ആര്‍എസ്എസിന് മുന്നില്‍ കീഴടങ്ങിക്കൊടുക്കും, പക്ഷേ ഞങ്ങള്‍ കീഴടങ്ങിക്കൊടുക്കില്ല. ഈ വ്യത്യാസം സിപിഐ എമ്മും മറ്റു പാര്‍ടികളും തമ്മിലുണ്ടെന്നും കോടിയേരി വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളിലൊക്കെ ആര്‍എസ്എസിനെതിരെ പ്രതിരോധമൊന്നുമില്ല. എല്ലാവരും കീഴടങ്ങിക്കൊടുക്കും. ഞങ്ങള്‍ അങ്ങനെ കീഴടങ്ങില്ല. ആ വ്യത്യാസം ഞങ്ങള്‍ക്കുണ്ട് എന്ന് ആര്‍എസ്എസ് തിരിച്ചറിയണം. മറ്റ് സ്ഥലത്ത് കോണ്‍ഗ്രസുകാര്‍ കീഴടങ്ങിയത് പോലെ ഞങ്ങള്‍ കേരളത്തില്‍ കീഴടങ്ങും എന്ന് വിചാരിക്കേണ്ട. കേരളത്തില്‍ 216 സിപിഐ എംകാരെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയിട്ടില്ലേ? എന്നിട്ട് സിപിഐ എമ്മിനെ ഇല്ലാതെയാക്കുവാന്‍ സാധിച്ചോ? അതുകൊണ്ട് ആ കളി കേരളത്തില്‍ വേണ്ട. അതാണ് ഞങ്ങള്‍ക്ക് അവരോട് പറയുവാനുള്ളത്‐ ആർഎസ്‌എസ് ആക്രമണത്തെ പ്രതിരോധിക്കുന്നതിനെപ്പറ്റിയുള്ള ചോദ്യത്തിന് കോടിയേരി മറുപടി പറഞ്ഞു.
ഞങ്ങള്‍ എവിടെയുമങ്ങനെ ആക്രമണം നടത്തിയിട്ടില്ല. സ്വാഭാവികമായും, ഞങ്ങളെ ഇങ്ങോട്ട് ആക്രമിക്കാൻ വരുമ്പോൾ, അത് പ്രതിരോധിക്കുക എന്നത് മനുഷ്യസഹജമായിട്ടുള്ള കാര്യമാണ്. നമ്മുടെ കണ്ണുകളില്‍ ഈച്ച കുത്താന്‍ വരുമ്പോള്‍ ഈച്ചയെ നമ്മള്‍ തടുക്കുകയില്ലേ? അതുപോലെയേ ഉള്ളൂ. അല്ലാതെ വേറെ പ്രതിരോധത്തിനോ അങ്ങോട്ടുള്ള ആക്രമണത്തിനോ ഒന്നും പോയിട്ടില്ല. അങ്ങോട്ട് പോയി ആക്രമിക്കുക എന്നത് ഞങ്ങളുടെ നിലപാടേയല്ല. ഇങ്ങോട്ട് ആക്രമിക്കാന്‍ വരുമ്പോള്‍ കീഴടങ്ങുകയുമില്ല എന്ന് ആക്രമിക്കാൻ വരുന്നവര്‍ മനസ്സിലാക്കണം‐ കോടിയേരി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2LT1LwG
via IFTTT
No comments:
Post a Comment