കാട്ടുപന്നികളെ തുരത്താൻ സ്‌ഥാപിച്ച വൈദ്യുതകമ്പിയിൽനിന്ന്‌ ഷോക്കേറ്റ്‌ യുവാവ്‌ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 15, 2019

കാട്ടുപന്നികളെ തുരത്താൻ സ്‌ഥാപിച്ച വൈദ്യുതകമ്പിയിൽനിന്ന്‌ ഷോക്കേറ്റ്‌ യുവാവ്‌ മരിച്ചു

പട്ടാമ്പി > കാട്ടുപന്നികളെ തുരത്താൻ സ്‌ഥാപിച്ച വൈദ്യുതകമ്പിയിൽനിന്ന്‌ ഷോക്കേറ്റ്‌ യുവാവ്‌ മരിച്ചു. കാകൊല്ലൂർ കടാങ്കോട്ടിൽ പള്ളിയിലിൽ പരേതനായ നാരായണന്റെ മകൻ മണികണ്ഠ (സുന്ദരൻ - 40 -) നാണ് മരിച്ചത്.

സ്വാകാര്യ വ്യക്തിയുടെ കൃഷിസ്ഥലത്ത് കാട്ടുപന്നികൾ കൃഷി നശിപ്പിക്കാതിരിക്കാൻ വൈദ്യുതി കമ്പി കെട്ടിയതിൽ നിന്നും ഷേക്കേറ്റാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 4 ഓടെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അവിവാഹിതനാണ്. കൊടലൂർ കല്ലേക്കാട്ടിൽ സൈതലവിയുടെ ഉടമസ്ഥതയിലുള്ളതാണ് കൃഷിഭൂമി.

കൃഷി സംരക്ഷിക്കാനെന്ന പേരിൽ സ്വകാര്യ വ്യക്തികൾ ജനവാസസ്ഥലങ്ങളിൽ ഇത്തരം കമ്പിവേലികൾ സ്ഥാപിക്കുന്നതിനെതിരെ ജനങ്ങൾക്കിടയിൽ വലിയ ആക്ഷേപമുണ്ട്. ഒരു വർഷമായി ഇത്തരത്തിലുള്ള കമ്പിവേലികൾ കൊടലൂരിലെ പല ഇടങ്ങളിലും ഉണ്ടെന്നും വൈകീട്ട് അഞ്ചു മണിക്ക് ശേഷം ഇത്തരം പ്രദേശങ്ങളിലൂടെയുള്ള യാത്ര പോലും അപകടകരമാണെന്നും നാട്ടുകാർ പറയുന്നു.  പൊതു സ്ഥലങ്ങളെ കൂടി ബാധിക്കുന്ന രീതിയിലാണ് ഇവിടെ വൈദ്യുതി കമ്പികൾ സ്ഥാപിച്ചിരിക്കുന്നത്.

 മണികണ്‌ഠന്റെ  മരണത്തിന് ഉത്തവാദികളായവർക്കെതിരെ  ശക്തമായ നടപടി വേണമന്നാണ് നാട്ടുകാരുടെ ആവശ്യം.  പോലീസും, കെ എസ് ഇ ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. മുഹമ്മദ് മുഹ്സിൻ എം എൽ എ, സിപിഐ എം ഏരിയാ സെക്രട്ടറി എൻ പി വിനയകുമാർ, ലോക്കൽ സെക്രട്ടറി പി വിജയകുമാരൻ എന്നിവർ അപകടസ്ഥലം സന്ദർശിച്ചു  മീനാക്ഷിയാണ് അമ്മ. ഗോപാലകൃഷ്ണൻ, രാജൻ, രമണി, രാധാമണി, ഉഷ എന്നിവർ സഹോദരങ്ങളാണ്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2Rw9XJh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages