തിരുവനന്തപുരം> പണിമുടക്കിയ തിരുവനന്തപുരം റിസര്‍വ് ബാങ്ക് ജീവനക്കാര്‍ ബാങ്കിന് മുന്നില്‍ പ്രകടനം നടത്തി. റിസര്‍വ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി പ്രശാന്ത് എസ്.ബി.എസ്, റിസര്‍വ് ബാങ്ക് വര്‍ക്കേഴ്‌സ് യൂണിയന്‍ ചീഫ് സെക്രട്ടറി കെ.സതീശന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
ആള്‍ ഇന്ത്യ റിസര്‍വ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെയും ആള്‍ ഇന്ത്യ റിസര്‍വ് ബാങ്ക് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെയും ആഹ്വാനപ്രകാരം രാജ്യത്താകമാനമുള്ള റിസര്‍വ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കി. കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടും റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശം നിലനിര്‍ത്തുക, റിസര്‍വ് ബാങ്കിനെ സംരക്ഷിക്കുക, റിസര്‍വ് ബാങ്ക് ജീവനക്കാരുടെ ദീര്‍ഘകാല ആവശ്യമായ പെന്‍ഷന്‍ അപ്‌ഡേഷനോട് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ജീവനക്കാര്‍ പണിമുടക്കുന്നത്.
from Kerala || Deshabhimani Online News http://bit.ly/2C8mdFi
via IFTTT
No comments:
Post a Comment