സിപിഐ എമ്മിൽ സിഎംപി ലയിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

സിപിഐ എമ്മിൽ സിഎംപി ലയിക്കും

കോഴിക്കോട്‌ > കമ്യൂണിസ‌്റ്റ‌് മാർക‌്സിസ്റ്റ‌് പാർടി (സിഎംപി), സിപിഐ എമ്മിൽ ലയിക്കുന്നു. ലയനസമ്മേളനം ഫെബ്രുവരി മൂന്നിന‌് കൊല്ലം ക്യുഎസി മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്യുമെന്ന‌് സിഎംപി ജനറൽ സെക്രട്ടറി എം കെ കണ്ണൻ പറഞ്ഞു.
രണ്ട‌ുവർഷത്തിലേറെയായി ബ്രാഞ്ച‌് തലം മുതൽ നടത്തിയ ചർച്ചയുടെ ഭാഗമാണ‌് തീരുമാനം.

പ്രവർത്തകർക്ക‌് അംഗത്വം നൽകണമെന്ന അഭ്യർഥനയല്ലാതെ, ഉപാധികളില്ലാതെയാണ‌് ലയനം. ഈ കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞാണ‌് സിപിഐ എമ്മിലേക്ക‌് മടങ്ങിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഘടകകക്ഷിയായി നിൽക്കുന്നതിനേക്കാൾ ഞങ്ങൾക്ക‌് സന്തോഷം തരുന്നത‌് സിപിഐ എമ്മിലെ അംഗത്വമാണ‌്. പാർടി കോൺഗ്രസ് അംഗീകരിച്ച‌്, പാർടിയിൽ ചർച്ച നടത്തിയാണ‌് ലയന തീരുമാനം. എന്നാൽ 42 അംഗ സംസ്ഥാന കമ്മിറ്റിയിൽ ഒരംഗം ഇതിന‌് എതിര‌് നിന്ന‌ു. അദ്ദേഹം സ്വയം ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചതോടെ പാർടിയിൽനിന്ന‌് പുറത്താക്കിയെന്നും എം കെ കണ്ണൻ പറഞ്ഞു.

സംസ്ഥാന നേതാക്കളായ എം എച്ച‌് ഷാലിയാർ, പാട്യം രാജൻ, ജി സുഗുണൻ, ടി സി എച്ച‌് വിജയൻ, കൂടത്താംകണ്ടി സുരേഷ‌്, എം ബി ജയപ്രകാശൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2TM6e6N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages