തന്ത്രിയെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അധികാരമില്ല, പദവി തന്നത് പരശുരാമന്‍: താഴമണ്‍ കുടുംബം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 8, 2019

തന്ത്രിയെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അധികാരമില്ല, പദവി തന്നത് പരശുരാമന്‍: താഴമണ്‍ കുടുംബം

പത്തനംതിട്ട > യുവതികള്‍ കയറിയതിനെ തുടര്‍ന്ന് ശബരിമല നടയടച്ച് ശുദ്ധിക്രിയ ചെയ്ത തന്ത്രി കണ്ഠരര് രാജീവരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയതിന് പിന്നാലെ പുതിയ വാദങ്ങളുമായി താഴമണ്‍ കുടുംബം. ശബരിമല ക്ഷേത്രത്തിന്റെ തന്ത്രി പദവി ബിസി 100ല്‍ പരശുരാമ മഹര്‍ഷിയില്‍ നിന്നാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് താഴമണ്‍ കുടുംബം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. താന്ത്രികാവശം കുടുംബപരമായി കിട്ടുന്ന അവകാശം ആണെന്നും അല്ലാതെ ദേവസ്വംബോര്‍ഡ് നിയമിക്കുന്നതല്ലെന്നും ഇവര്‍ വാദിക്കുന്നു.

'ക്ഷേത്ര ആചാരങ്ങളും അനുഷ്‌ഠാനുങ്ങളൂം തന്ത്രിമാരില്‍ നിക്ഷിപ്തമായിട്ടുള്ളതാണ്. തന്ത്രിയുടെ അവകാശത്തെ ചോദൃം ചെയ്യാന്‍ സര്‍ക്കാറിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ല. ക്ഷേത്രത്തിലെ അടിയന്തിരങ്ങള്‍ക്ക് പ്രതിഫലമായി  ദേവസ്വംബോര്‍ഡില്‍ നിന്നും ശമ്പളമല്ല മറിച്ച് ദക്ഷിണ മാത്രമാണ് തന്ത്രിമാര്‍ സ്വികരിക്കുന്നത്.' -വാര്‍ത്താകുറിപ്പില്‍ താഴ്മണ്‍ കുടുംബം പറയുന്നു.

ശബരിമലയിലെ യുവതീപ്രവേശനത്തിനു പിന്നാലെ ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി സുപ്രീംകോടതി വിധിക്കെതിരാണെന്ന് നേരത്തെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ദേവസ്വം ബോര്‍ഡ് തന്ത്രിക്ക് വിശദീകരണ നോട്ടീസ് നല്‍കുകയും ചെയ്തു. ഇതോടെയാണ് പുതിയ വാദങ്ങുമായി താഴമണ്‍ കുടുംബം എത്തിയിരിക്കുന്നത്.



from Kerala || Deshabhimani ​Online ​News http://bit.ly/2sgZ1QE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages