അഭിമന്യുവിന്റെ വീടിന്റെ താക്കോൽദാനം ഇന്ന‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 14, 2019

അഭിമന്യുവിന്റെ വീടിന്റെ താക്കോൽദാനം ഇന്ന‌്

മറയൂര്‍> കഴിഞ്ഞ വർഷം ജൂലൈ രണ്ടിന‌് ‌മഹാരാജാസ‌് കോളേജിൽ എസ‌്ഡിപിഐ –- ക്യാമ്പസ‌് ഫ്രണ്ട‌്  തീവ്രവാദികൾ കുത്തിക്കൊലപ്പെടുത്തിയ  അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഐ എം പണികഴിപ്പിച്ച വീടിന്റെ താക്കോൽ ദാനവും കുടുംബസഹായ നിധി കൈമാറലും തിങ്കളാഴ‌്ച പകൽ 10.30 ന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
വട്ടവട ഗ്രാമത്തിലെ ഒറ്റമുറി വീട്ടിലായിരുന്നു അഭിമന്യു താമസിച്ചിരുന്നത‌്. അഭിമന്യുവിന്റെ കുടുംബത്തിന്റെ സംരക്ഷണം സിപിഐ എം ഏറ്റെടുത്തപ്പോൾ വൻതോതിലുള്ള സഹകരണമാണ് സമൂഹത്തിൽ നിന്നും ലഭിച്ചത്-.

കോവില്ലുർ ‐ കൊട്ടാക്കാമ്പൂർ റോഡരികിൽ പത്ത്- സെന്റ്- ഭൂമി വാങ്ങിയാണ് 1260 ചതുരശ്ര അടിയിൽ വീട്- നിർമിച്ചത്-. ജൂലൈ 23 നാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ വീടിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്-. 40,000 പുസ്-തകങ്ങൾ ഉൾപ്പെടുന്ന അഭിമന്യു മഹാരാജാസ്- ലൈബ്രറി എന്ന പേരിൽ നിർമിച്ച ലൈബ്രറിയുടെ ഉദ്-ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2TKz07W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages