ന്യൂഡല്‍ഹി > അലോക് വര്‍മയെ വീണ്ടും സിബിഐ ഡയക്ടറാക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെതാണ് ഉത്തരവ്. രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ എടുത്ത നടപടിക്ക് കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ തീരുമാനം കൊണ്ടുണ്ടായിരിക്കുന്നത്.
ഒക്ടോബര്‍ 23 ന് അര്‍ധരാത്രിയാണ് അലോക് വര്‍മയെ നാടകീയമായി കേന്ദ്രം അവധിയിലയച്ചത്. അലോക് വര്‍മയെ മാറ്റാനാകില്ലെന്നാണ് കോടതി ഉത്തരവില്‍ വ്യക്തമാക്കുകയായിരുന്നു.
അതേസമയം സിബിഐയെ സംബന്ധിച്ച നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും അലോക് വര്‍മ്മയെ കോടതി വിലക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ചീഫ് ജസ്റ്റിസും അടങ്ങിയ ഉന്നതാധികാര സമിതിയാണ് സിബിഐ ഡയറക്ടറെ നിശ്ചയിക്കുന്നത്.
അലോക് വര്‍മയെ സിബിഐ മേധാവി സ്ഥാനത്ത് നിലനിര്‍ത്തുന്നത് സംബന്ധിച്ച കാര്യത്തിലും ഈ സമിതി തന്നെ അന്തിമ തീരുമാനം എടുക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
ആരോപണങ്ങള്‍ പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര നിയമന സമിതിക്ക് പരിശോധിക്കാം.സമിതിയുടെ തീരുമാനം വരുന്നത് വരെയാണ് അലോക് വര്‍മ്മയ്ക്ക് തീരുമാനം എടുക്കുന്നതിനുള്ള നിയന്ത്രണം.ജനുവരി 31ന് വിരമിക്കാന്‍ ഇരിക്കെ ഉപാധി അലോക് വര്‍മ്മയ്ക്ക് പ്രതികൂലമാകും
from Kerala || Deshabhimani Online News http://bit.ly/2LUs4Co
via IFTTT
No comments:
Post a Comment