കൊച്ചി > നവോഥാന നായകൻ പണ്ഡിറ്റ‌് കറുപ്പന്റെ ഏക മകൾ കടവന്ത്ര ഗിരിനഗർ കൃഷ‌്ണ കൃപയിൽ പ്രൊഫ. കെ കെ പാർവതി(84) അന്തരിച്ചു. സംസ‌്കാരം നടത്തി.
എറണാകുളം സെന്റ‌് തെരേസാസ‌് കോളേജിൽ 20 വർഷം ബോട്ടണി വകുപ്പ‌് മേധാവിയായിരുന്നു. ബോട്ടണി വിഭാഗത്തെ ഗവേഷണ വിഭാഗമായി ഉയർത്തുന്നതിൽ പ്രധാന പങ്ക‌് വഹിച്ചു. കോളേജിൽ നിന്നും വിരമിക്കുന്നത‌് വരെ കോളേജും ഹോസ‌്റ്റലിലുമായിരുന്നു ജീവിതം. സപ‌്തതി ആഘോഷിക്കാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം. അവിവാഹിതയാണ‌്. അമ്മ: പരേതയായ കുഞ്ഞമ്മ.
from Kerala || Deshabhimani Online News http://bit.ly/2AWwhS2
via IFTTT
No comments:
Post a Comment