തിരുവനന്തപുരം
സമൂഹത്തിന്റെ വലതുപക്ഷവൽക്കരണത്തിനുള്ള ഉപകരണമായി മാധ്യമങ്ങൾ മതത്തെയും വിദ്യാഭ്യാസത്തെയും ഉപയോഗിക്കുകയാണെന്ന‌് ദേശാഭിമാനി ചീഫ‌് എഡിറ്റർ പി രാജീവ‌് പറഞ്ഞു. പൊതുബോധമെന്നത‌് വലതുപക്ഷബോധമായി മാറി. ചിലതിനെ പ്രതിഷ‌്ഠിച്ച‌് ചിലതിനെ തിരസ‌്കരിക്കാനും തെറ്റായ രീതിയിൽ അവതരിപ്പിക്കാനും മാധ്യമങ്ങൾ മത്സരിക്കുകയാണ‌്. ഇ എം എസ‌് അക്കാദമി സംഘടിപ്പിച്ച ശിൽപ്പശാലയിൽ ‘മലയാള മാധ്യമങ്ങളുടെ വലതുപക്ഷവൽക്കരണം’ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ പൊതുബോധത്തെ സ്വാധീനിക്കാനും അധീശത്വം സ്ഥാപിക്കാനും മാധ്യമങ്ങൾക്കാകും.
ഉടമസ്ഥരുടെ താൽപ്പര്യം സംരക്ഷിക്കേണ്ടതിനാൽ പല മാധ്യമങ്ങളും മുൻഗണനകൾ മാറ്റി. സംഘടിതപ്രക്ഷോഭങ്ങൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുമെതിരായ വികാരം രൂപപ്പെടുത്താൻ ഇവ ശ്രമിക്കുന്നു. സംഘപരിവാർ ഹർത്താലിന്റെ ഭാഗമായി സമൂഹത്തിലുണ്ടായ ബോധത്തെ ഉപയോഗിച്ച‌് എല്ലാം കണക്കെന്ന പ്രതീതി സൃഷ്ടിക്കുകയാണിവർ.
ശബരിമല വിഷയത്തിൽ സംഘർഷമുണ്ടാക്കിയ ബിജെപി, ആർഎസ‌്എസ‌് എന്ന വാക്കിന‌് പകരം ഭക്തർ, വിശ്വാസികൾ എന്നിങ്ങനെ ബോധപൂർവം പ്രയോഗിക്കുന്നു. യുക്തിഭദ്രമായ വസ‌്തുതയ‌്ക്ക‌് പകരം വികാരങ്ങളും വ്യക്തിഗത വിശ്വാസങ്ങളുമാണ‌് മാധ്യമങ്ങൾ അഭിസംബോധന ചെയ്യുന്നതെന്നും രാജീവ‌് പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2DpsQF1
via IFTTT
No comments:
Post a Comment