അമ്പലം കേന്ദ്രീകരിച്ച‌് മിഠായിത്തെരുവിൽ കലാപശ്രമം ; ആയുധങ്ങൾ പിടിച്ചെടുത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

അമ്പലം കേന്ദ്രീകരിച്ച‌് മിഠായിത്തെരുവിൽ കലാപശ്രമം ; ആയുധങ്ങൾ പിടിച്ചെടുത്തു


കോഴിക്കോട‌്
അമ്പലം കേന്ദ്രീകരിച്ച‌് മിഠായിത്തെരുവിൽ കലാപം നടത്താനുള്ള സംഘപരിവാർ  ശ്രമം പൊലീസും വ്യാപാരികളും ഡിവൈഎഫ‌്ഐ പ്രവർത്തകരും ചേർന്ന‌് പൊളിച്ചു. നാല‌് അക്രമികളെ അറസ‌്റ്റു ചെയ‌്ത പൊലീസ‌് ആയുധങ്ങളും പിടിച്ചെടുത്തു.  കോർട്ട‌്റോഡിലെ അഗ്രശാല ഗണപതി മാരിയമ്മൻ ക്ഷേത്രം കേന്ദ്രീകരിച്ചാണ‌് ഹർത്താൽ ദിവസം അക്രമികൾ സംഘടിച്ചത‌്. വിശ്വഹിന്ദു പരിഷത്തിന്റെയും ബജ‌്രംഗ‌്ദളിന്റെയും ജില്ലാ കാര്യാലയങ്ങളും ഇതിനുള്ളിലാണ‌്.

  ചെറുതും വലുതുമായി 1630 കടകളാണ‌് മിഠായിത്തെരുവിലും ചുറ്റുമായി ഉള്ളത‌്. അതിൽ ഒരു വിഭാഗത്തിന്റെ കടകൾ തെരഞ്ഞുപിടിച്ച‌് അക്രമണത്തിനുള്ള പദ്ധതിയാണ‌് പൊലീസിന്റെയും മറ്റും ജാഗ്രതമൂലം നടക്കാതെ പോയത‌്. തലേദിവസംതന്നെ കടകളിൽ കയറി അക്രമികൾ ഭീഷണി മുഴക്കിയിരുന്നു. അതിന്റെ തുടർച്ചയായിരുന്നു ഹർത്താൽ ദിനം അരങ്ങേറിയത‌്. പ്രകടനമായി എത്തിയ അക്രമിസംഘം പൊടുന്നനെ പൊലീസിന്റെ കണ്ണുവെട്ടിച്ച‌് മിഠായിത്തെരുവിന്റെ ഉള്ളിലേക്ക‌് കയറി കടകൾ തകർക്കുകയായിരുന്നു. 16 കടകളാണ‌്  തകർത്തത‌്.  പൊലീസ‌് ഇരച്ചെത്തിയതോടെ അക്രമികൾ ചിതറിയോടി. കോർട്ട‌്റോഡിലെ അമ്പലവളപ്പിലേക്ക‌് കയറിയ സംഘം അതിനുള്ളിൽനിന്നും കല്ലും ബിയർ കുപ്പികളുമായി പൊലീസിനെയും വ്യാപാരികളെയും നേരിട്ടു.

   കല്ലേറിൽ വ്യാപാരികൾക്കും പൊലീസുകാർക്കും പരിക്കേറ്റു. പൊലീസ‌് എത്തിയതോടെ അമ്പലത്തിന്റെ പിറകിലുള്ള ഊടുവഴികൾവഴി  ഇവർ രക്ഷപ്പെട്ടു. റോഡിലേക്കിറങ്ങിയാൽ പിടികൂടാൻ വ്യാപാരികളും ഡിവൈഎഫ‌്ഐ പ്രവർത്തകരും കാത്തിരുന്നു. എന്നാൽ പിൻവാങ്ങിയ സംഘം  അവിടെനിന്നും പലവഴിയോടി. അമ്പലത്തിനുള്ളിലും ചുറ്റുമായി മൂന്നിടത്ത‌് കല്ലുകളും കുപ്പികളും കൂട്ടിയിട്ടിരുന്നു. കമ്പിപ്പാരകളും കുറുവടികളും കൊടുവാളും പിടികൂടി. പതുങ്ങിയിരുന്ന നാലുപേരെ അറസ‌്റ്റ‌് ചെയ‌്തു. അക്രമികളെ പിടികൂടിയ കേരള പൊലീസിനും സംരക്ഷണമൊരുക്കിയ ഡിവൈഎഫ‌്ഐക്കും അനുകൂലമായി വ്യാപാരികൾ മുദ്രാവാക്യം മുഴക്കി. മധുരത്തെരുവിലെ സംഘർഷവും പൊലീസ‌് ഇടപെടലും നാലു മണിക്കൂർ നീണ്ടു. ഉച്ചയോടെ തെരുവ‌് ശാന്തമായി.



from Kerala || Deshabhimani ​Online ​News http://bit.ly/2Rc8jw3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages