കേരളത്തിനോട് എന്തിനീ ക്രൂരത; കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ തോമസ് ഐസക് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 31, 2019

കേരളത്തിനോട് എന്തിനീ ക്രൂരത; കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ തോമസ് ഐസക്

തിരുവനന്തപുരം > പ്രളയം തകര്‍ത്ത കേരളത്തോട് എന്തിനാണ് കേന്ദ്രത്തിന് ഇത്രമാത്രം ക്രൂരതയെന്ന് മന്ത്രി തോമസ് ഐസക്. പുനര്‍നിര്‍മ്മാണത്തിനുള്ള വിഭവസമാഹരണം തടസപ്പെടുത്തി കേരളത്തെ പ്രതിസന്ധിയിലാക്കുയാണ് കേന്ദ്രമെന്ന് ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ തോമസ് ഐസക് വിമര്‍ശിച്ചു. പ്രളയത്തില്‍നിന്നും കരകയറാന്‍ 3000 കോടിരൂപമാത്രമാണ് കേന്ദ്രം അനുവദിച്ചത്.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മുതല്‍ പുനര്‍നിര്‍മാണത്തില്‍ വരെ കേന്ദ്രത്തിന്റെ അവഗണന തുടര്‍ന്നു. പ്രളയശേഷം കേരളത്തിനുള്ള വായ്പ കേന്ദ്രസര്‍ക്കാര്‍ വെട്ടിച്ചുരുക്കി. സൗഹൃദരാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായങ്ങള്‍ സ്വീകരിക്കുന്നതിനും കേന്ദ്രം വിലങ്ങിട്ടു .

കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഞെരുക്കുകയാണ് കേന്ദ്രം ചെയ്‌ത‌ത്. സംസ്ഥാനങ്ങളോട് ഉദാരത കാണിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തില്‍ ഉണ്ടാകേണ്ടത്. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2RsPksz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages