കൊച്ചി > അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി ഒ സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. നാല് വാഹനങ്ങളും 23 ലക്ഷം രൂപയുമടക്കം 8.8 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.
ടി ഒ സൂരജിന് 11.88 കോടി രൂപയുടെ അനധികൃത സ്വത്തുള്ളതായും പത്തുവര്‍ഷത്തിനിടെ 314 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്നും വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. 2016ല്‍ വിജിലന്‍സ് ലോകായുക്തയെ ഇക്കാര്യം അറിയിച്ചിരുന്നു. വിവിധയിടങ്ങളിലായി സൂരജിന്റെ ഉടമസ്ഥതയിൽ ഭൂമിയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം, കൊച്ചി, ഇടുക്കി, തൃശൂര്‍ ജില്ലകളിലും കര്‍ണാടകയിലുമായി ആഢംബര ഫ്ലാറ്റുകൾ, ഭൂമി, ആറ് ആഡംബര കാറുകൾ തുടങ്ങി അനധികൃത സമ്പത്തുള്ള വിവരവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2VHW9JQ
via IFTTT
No comments:
Post a Comment