മനുഷ്യക്കടത്ത‌്: 80 പേരുടെ പട്ടിക തയ്യാറായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 24, 2019

മനുഷ്യക്കടത്ത‌്: 80 പേരുടെ പട്ടിക തയ്യാറായി


സ്വന്തം ലേഖകൻ
മുനമ്പത്ത‌ുനിന്ന‌് മത്സ്യബന്ധനബോട്ടിൽ ഓസ‌്ട്രേലിയയിലേക്ക‌് കടന്നുവെന്ന‌ു സംശയിക്കുന്ന 80 പേരുടെ പട്ടിക തയ്യാറായി. ഇവരുടെ ചിത്രവും അന്വേഷണസംഘത്തിന‌് ലഭിച്ചു. കേസിൽ ക്രിമിനൽ നടപടിച്ചട്ടം 102 പ്രകാരം തോപ്പുംപടി കോടതിയിൽ എഫ‌്ഐആർ സമർപ്പിച്ചു. മനുഷ്യക്കടത്തല്ല, അനധികൃത കുടിയേറ്റമെന്ന നിലയിലാണ‌് എഫ‌്ഐആർ.

ബോട്ടിൽ 120 പേരെങ്കിലും ഉണ്ടാകുമെന്നാണ‌് പൊലീസ‌് നിഗമനം. നവജാതശിശു ഉൾപ്പെടെയുള്ള കുട്ടികളും സ‌്ത്രീകളും സംഘത്തിലുണ്ട‌്. ശ്രീലങ്കൻ അഭയാർഥി കുടുംബങ്ങളും തമിഴ‌്നാട്ടുകാരുമാണ‌് ബോട്ടിലുള്ളത‌്. മിക്കവരും അടുത്ത ബന്ധുക്കളുമാണ‌്. സ്വന്തം താൽപ്പര്യപ്രകാരമാണ‌് ഇവർ യാത്രയ‌്ക്ക‌് പുറപ്പെട്ടതെന്ന‌ും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാർ ഇല്ലാത്തതിനാൽ മുനമ്പം, വടക്കേക്കര പൊലീസ‌് സ‌്റ്റേഷനുകളിൽ സ്വമേധയാ എടുത്ത കേസിന്റെ തുടർച്ചയായിട്ടാണ‌് എഫ‌്ഐആർ നൽകിയത‌്.  മോഷണവസ‌്തുവോ ഏതെങ്കിലും കുറ്റകൃത്യത്തിന‌് ഉപയോഗിക്കപ്പെട്ട വസ‌്തുവോ എന്ന നിലയിലാണ‌് ഉപേക്ഷിക്കപ്പെട്ട 71 ബാഗുകൾ കണ്ടെത്തിയതി‌ന‌് രണ്ട‌ു സ‌്റ്റേഷനുകളിലും കേസ‌് രജിസ‌്റ്റർ ചെയ‌്തത‌്.

മുനമ്പത്ത‌ുനിന്ന‌് വാങ്ങിയ ദയാമാത–-2 ബോട്ടിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ‌് ആളുകളെ കയറ്റിയതെന്നും കണ്ടെത്തി. ഐസും മീനും സൂക്ഷിക്കുന്നതിനുള്ള ഉള്ളറകൾ പൊളിച്ച‌് ഹാൾ പോലെയാക്കി. പകൽസമയങ്ങളിൽ ബോട്ടിന്റെ പുറത്ത‌ുനിന്നാണ‌് യാത്ര. പൊലീസിന്റെ കസ‌്റ്റഡിയിലുള്ള പ്രഭുവും രവിയും നൽകിയ മൊഴികളിൽനിന്നാണ‌് ഇക്കാര്യം വ്യക്തമായത‌്. ജനുവരി 12ന‌് രാത്രി മാല്യങ്കരയിലെ സ്വകാര്യ ബോട്ട‌്ജെട്ടിയിൽ നിന്നാണ‌് ബോട്ട‌് പുറപ്പെട്ടത‌്. ബോട്ട‌് കണ്ടെത്താനായി നാവികസേനയും കോസ‌്റ്റ‌് ഗാർഡും തെരച്ചിൽ തുടരുകയാണ‌്. കടലിൽ ആയിരക്കണക്കിന‌് മത്സ്യബന്ധന ബോട്ടുള്ളതിനാൽ ദയാമാതാ ബോട്ടിനെ കണ്ടെത്തുക ദുഷ‌്കരമാകുമെന്നാണ‌് നാവികസേനയുടെ വിലയിരുത്തൽ.

ആസൂത്രണം ചെയ‌്തത‌് പ്രഭു; പ്രതിഫലം സൗജന്യയാത്ര
തിരുവനന്തപുരം
മുനമ്പം മനുഷ്യക്കടത്തിൽ ബോട്ടിൽ ഓസ‌്ട്രേലിയക്ക‌് പോയവരെ ഡൽഹിയിൽനിന്ന‌് എത്തിച്ചത‌് പൊലീസ‌് കസ്റ്റഡിയിലുള്ള പ്രഭുവാണെന്ന‌് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഇയാൾക്കും ഭാര്യക്കും സൗജന്യയാത്രയാണ‌് ഏജൻസി പണിക്കുള്ള പ്രതിഫലം. ബോട്ടിൽപോയ ശ്രീലങ്കൻ വംശജൻ രവീന്ദറിന്റെ നിർദേശപ്രകാരമാണ‌് ഡൽഹിയിൽനിന്ന‌് ശ്രീലങ്കൻ വംശജരെ എത്തിച്ചത‌്. ഇയാൾക്ക‌് സംഭവത്തിലെ മുഖ്യകണ്ണികളായ ശ്രീകാന്ത‌്, ശെൽവം എന്നിവരുമായി അടുപ്പമുള്ളതായും പൊലീസ‌് സ്ഥിരീകരിച്ചു. ഇവർ ഒന്നിച്ചുനിൽക്കുന്ന ഫോട്ടോകളും അന്വേഷണസംഘത്തിന‌് ലഭിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2Hs7Wcc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages