തിരുവനന്തപുരം> കേരളതീരത്ത് 655.6 കിലോമീറ്റർ നീളത്തിൽ സൈക്കിൾ ട്രാക്ക് ഒരുക്കും. തീരദേശ ഹൈവേയുടെ ഭാഗമായി ഒരുങ്ങുന്ന സൈക്കിൾ ട്രാക്ക് കേരള ടൂറിസം വികസനത്തിന്റെ നാന്ദിയായിമാറും. തീരദേശപാതയുടെ പടിഞ്ഞാറുവശത്ത് കുറഞ്ഞത് രണ്ടു മീറ്റർ വീതിയിലായിരിക്കും ട്രാക്ക് ഒരുങ്ങുക. അഞ്ചുവർഷത്തിനുള്ളിൽ കേരളത്തിന്റെ തെക്കേഅറ്റം മുതൽ വടക്കേഅറ്റംവരെ ഒരുങ്ങുന്ന സൈക്കിൾ ട്രാക്ക് ലോകത്തെ അപൂർവ നിർമാണങ്ങളിലൊന്നാകും.കേരളത്തിന്റെ പൗരാണിക തുറമുഖപട്ടണങ്ങളായ വിഴിഞ്ഞം, അഞ്ചുതെങ്ങ്, തങ്കശേരി, പുറക്കാട്, ആലപ്പുഴ, മുസരീസ്, പൊന്നാനി, ബേപ്പൂർ, കോഴിക്കോട്, തലശേരി തുടങ്ങിയവയെ ബന്ധിപ്പിക്കുന്നതാകും ട്രാക്കും തീരദേശ വിശാലപാതയും.
ഈ പട്ടണങ്ങളിലൂടെയാണ് കേരള ടൂറിസം വികസിപ്പിക്കുന്ന "സ്പൈസസ് റൂട്ട്' കടന്നുപോകുന്നതും. നവകേരളത്തിന്റെ വികസന കാഴ്ചപ്പാടുകൾക്ക് ദിശാബോധം നൽകാനായി എൽഡിഎഫ് സർക്കാർ രൂപീകരിച്ച കേരള ഡെവലപ്മെന്റ് ഇന്നവേഷൻ കൗൺസിൽ (കെ ഡിസ്ക്) 2018ൽ ചേർന്ന ആദ്യ ഡയറക്ടർ ബോർഡ് യോഗമാണ് സൈക്കിൾ ട്രാക്ക്(കോസ്റ്റൽ സൈക്ലിങ് ടൂറിസം ഡെസ്റ്റിനേഷൻ പ്രോജക്ട്) പദ്ധതി അംഗീകരിച്ച് സർക്കാരിന് സമർപ്പിച്ചത്. കിഫ്ബി വഴി പദ്ധതിനിക്ഷേപമുറപ്പിക്കാൻ തീരുമാനിച്ചു. തീരദേശ ഹൈവേ പദ്ധതിയുമായി സംയോജിപ്പിച്ച് പദ്ധതി നടപ്പാക്കാൻ കിഫ്ബിയാണ് നിർദേശിച്ചത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് പദ്ധതിനിർവഹണ ചുമതല. ആദ്യഘട്ടത്തിൽ തീരദേശ പാതയ്ക്കൊപ്പം 41 കിലോമീറ്ററിൽ ഒരുവർഷത്തിനുള്ളിൽ ട്രാക്കും സജ്ജമാകും.
from Kerala || Deshabhimani Online News http://bit.ly/2FFa9Q6
via IFTTT
No comments:
Post a Comment