തിരുവനന്തപുരം > കഴിഞ്ഞവർഷം കേരളത്തിലെ റോഡുകളിൽ വാഹനാപകടത്തിൽ മരണമടഞ്ഞത് 4,199 പേർ. ഗുരുതരമായി പരിക്കേറ്റത് 31,611 പേർക്കാണ്. 2017 4,131 പേരും 2016 4,287 പേരും വാഹനാപകടങ്ങളിൽ മരണമടഞ്ഞു. 2017 29,733 പേർക്കും 2016 30,100 പേർക്കും ഗുരുതരമായി പരിക്കേറ്റു. 2016, 2017, 2018 വർഷങ്ങളിൽ 91,444 പേർക്കാണ് വാഹനാപകടങ്ങളി ഗുരുതരമായി പരിക്കേറ്റത്.
കഴിഞ്ഞവർഷം റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ പേരുടെ ജീവൻ നഷ്ടമായത് ആലപ്പുഴ ജില്ലയിലാണ്. (365 പേർ. മലപ്പുറവും (361) പാലക്കാടും (343) തിരുവനന്തപുരം റൂറലും (333) ആണ് തൊട്ടുപിന്നിൽ. തിരുവനന്തപുരം സിറ്റിയിൽ (187) പേർ ഇക്കാലയളവിൽ റോഡപകടങ്ങളിൽ മരണമടഞ്ഞു. ഏറ്റവും കുറവ് മരണമുണ്ടായത് വയനാട് ജില്ലയിലാണ് 73 പേർ. 2017 ൽ ഏറ്റവും കൂടുതൽ പേർ റോഡപകടത്തിൽ മരണമടഞ്ഞതും ആലപ്പുഴയിൽ തന്നെ (407).
തൊട്ടുപിന്നിലുള്ളത് മലപ്പുറവും (385) പാലക്കാടും (384) തിരുവനന്തപുരം റൂറലും (325) തന്നെയാണ്. തിരുവനന്തപുരം സിറ്റിയിൽ 172 പേരാണ് 2017 ൽ വാഹനാപകടങ്ങളിൽ മരണമടഞ്ഞത്. 68 പേർ മരിച്ച വയനാടാണ് ഏറ്റവും പിന്നിൽ . 2016 ൽ ഏറ്റവും കൂടുതൽ പേർ വാഹനാപകടങ്ങളിൽ മരിച്ചത് മലപ്പുറം ജില്ലയിലാണ് 402. എറണാകുളം റൂറലിൽ 367 പേരും പാലക്കാട് ജില്ലയിൽ 366 പേരും ആലപ്പുഴ ജില്ലയിൽ 356 പേരും തിരുവനന്തപുരം റൂറലിൽ 351 പേരും 2016 ൽ വാഹനാപകടത്തിൽ മരിച്ചു. ഇക്കാലയളവിൽ തിരുവനന്തപുരം സിറ്റിയിൽ വാഹനാപകടങ്ങളിൽ മരണമടഞ്ഞത് 180 പേരാണ്. റോഡപകടങ്ങൾ കുറക്കുന്നതിന‌് വിപുലമായ ബോധ്വൽക്കരണ പരിപാടികൾക്കും പരിശോധനകൾക്കും പോലിസും വിവിധ വകുപ്പുകളും രൂപം നൽകിവരികെയാണ‌്.
from Kerala || Deshabhimani Online News http://bit.ly/2SYqAtE
via IFTTT
No comments:
Post a Comment