തിരുവനന്തപുരം> സംസ്ഥാനത്തെ 39 സര്‍ക്കാര്‍ കോളേജുകളിലായി 141 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ ഇന്നുചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കേരള ഹൈക്കോടതിക്കു വേണ്ടി അഞ്ച് താല്‍ക്കാലിക ഇന്‍ഫര്‍മേഷന്‍ ടെക്നോളജി തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു.
കേരള ഇന്‍സ്റ്റ്റ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് ആയുര്‍വേദ ആന്‍റ് റിസര്‍ച്ചിന് (തൃശ്ശൂര്‍) 20 സ്ഥിരം തസ്തികകളും 8 താല്‍ക്കാലിക തസ്തികകള്‍ ദിവസ വേതനാടിസ്ഥാനത്തിലും അനുവദിക്കാന്‍ തീരുമാനിച്ചു.
സെക്രട്ടറിയേറ്റ് അനക്സ് 2 ബ്ലോക്കില്‍ പൊതുമരാമത്ത് വൈദ്യുതി വിഭാഗത്തിന്‍റെ പ്രവര്‍ത്തനത്തിന് 8 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ശ്രീവിദ്യാധിരാജ ഹോമിയോപതിക് മെഡിക്കല്‍ കോളേജില്‍ 48 അധ്യാപകേതര തസ്തികകള്‍ താല്‍ക്കാലികമായി സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
from Kerala || Deshabhimani Online News http://bit.ly/2TDQkLK
via IFTTT
No comments:
Post a Comment