പരക്കെ അക്രമം : അടൂരിൽ 3 ദിവസത്തേക്ക്‌ നിരോധനാജ്ഞ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

പരക്കെ അക്രമം : അടൂരിൽ 3 ദിവസത്തേക്ക്‌ നിരോധനാജ്ഞ

അടൂര്‍> അടൂര്‍ താലൂക്കിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ. പന്തളം ഡിവൈഎസ്പിയുടെ പരിധിയിൽ വരുന്ന കൊടുമൺ, അടൂര്‍, പന്തളം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സംഘം ചേരുന്നതിനും പ്രതിഷേധ പ്രകടനം നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. .

കഴിഞ്ഞ ദിവസം സിപിഐ എം  പ്രവര്‍ത്തകരുടെ വീടുകൾക്ക് നേരെയും കടകൾക്ക് നേരെയും പടക്കമേറും അക്രമണവും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പത്തനംതിട്ട എസ് പി  നൽകിയ റിപ്പോര്‍ട്ടിന്റെ  അടിസ്ഥാനത്തിലാണ് ജില്ലാ കലക്റ്റര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

പട്ടാപ്പകല്‍ മൊബൈല്‍ കടയ്ക്ക് നേരെ ബോംബേറുണ്ടായി. കടയിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരുക്കേറ്റു. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി ഡി ബൈജുവിന്‍റേതടക്കം അമ്പതിലേറെ വീടുകള്‍ ആക്രമിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ്‌ നിരോധനാജ്‌ഞ.



from Kerala || Deshabhimani ​Online ​News http://bit.ly/2R9q2nP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages