ചരിത്രമെഴുതി കെഎസ‌്ആർടിസി: 25 വർഷത്തിനുശേഷം സ്വന്തം വരുമാനത്തിൽനിന്ന‌് ശമ്പളം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

ചരിത്രമെഴുതി കെഎസ‌്ആർടിസി: 25 വർഷത്തിനുശേഷം സ്വന്തം വരുമാനത്തിൽനിന്ന‌് ശമ്പളം

തിരുവനന്തപുരം > വായ‌്പയെടുക്കാതെയും സർക്കാർ സഹായം ചോദിക്കാതെയും 25 വർഷത്തിനുശേഷം കെഎസ‌്ആർടിസി സ്വന്തം വരുമാനത്തിൽനിന്ന‌് ജീവനക്കാർക്ക‌് ശമ്പളം നൽകുന്നു.   2019 ജനുവരി മാസത്തെ ശമ്പളമാണ‌് സർവ്വീസ‌് വരുമാനത്തിൽനിന്ന‌് മാത്രം നല്‍കുന്നത‌്.
കഴിഞ്ഞ മാസം വരെ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന 20 മുതല്‍ 50 കോടി രൂപയുടെ ധനസഹായവും അതിന് മുമ്പ‌് ബാങ്കുകളില്‍ നിന്നും 50 കോടി രൂപയ‌്ക്ക‌് മുകളില്‍ തുക വായ‌്പയെടുത്തുമായിരുന്നു കോര്‍പ്പറേഷനില്‍ മാസ ശമ്പളം നല്‍കിയിരുന്നത്.

എൽഡിഎഫ‌് സര്‍ക്കാരിന്റെ ധീരമായ നയവും ശക്തമായ ഇടപെടലുമാണ് കെഎസ്ആര്‍ടിസിക്ക‌് ഈ മാസം സ്വന്തം വരുമാനത്തില്‍ നിന്നും ശമ്പളം നല്‍കാന്‍ സാഹചര്യമൊരുക്കിയത്. 31,270 സ്ഥിരം ജീവനക്കാരും 3926 എം പാനല്‍ താല്‍ക്കാലിക ജീവനക്കാരുമാണ് ഇന്ന് കോര്‍പ്പറേഷനില്‍ ഉളളത്. ഇവര്‍ക്ക് 15,000 മുതല്‍ 1,50,000 രൂപ വരെ പ്രതിമാസം ശമ്പളമായി നല്‍കുന്നുണ്ട‌്. ഇവരെല്ലാവരും പൂര്‍ണ്ണമായി ജോലിക്ക‌് ഹാജരായാല്‍ മാസം 90 കോടി രൂപയുടെ ശമ്പളവും അലവന്‍സും നല്‍കേണ്ടി വരും.

ശബരിമല സര്‍വ്വീസ് ആണ് കെഎസ്ആര്‍ടിസിയെ ഈ മാസം പ്രധാനമായും സഹായിച്ചത്.  45.2 കോടി രൂപയുടെ വരുമാനമാണ് അവിടെ നിന്നും ലഭിച്ചത്.  മുന്‍ വര്‍ഷത്തേക്കാള്‍ 30 കോടി രൂപയുടെ വര്‍ദ്ധനവ്. ഇതുകൂടാതെ താഴെപറയുന്ന കാര്യങ്ങളും സ്വയം പണം കണ്ടെത്താന്‍ കെഎസ്ആര്‍ടിസിയെ സഹായിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2CXFb1V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages