സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ. ചരിത്രത്തിൽ ആദ്യമായി പവന് വില 24,600 രൂപയായി. ഗ്രാമിന് 3,075 രൂപയും. രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയിലെ ഉയർന്ന ആവശ്യവുമാണ‌് വില ഉയരാൻ കാരണം. ബുധനാഴ‌്ച മാത്രം പവന് 200 രൂപ വർധിച്ചു. ഡിസംബർ ആദ്യം 22,520 രൂപയായിരുന്നു വില. രണ്ടു മാസത്തിനിടെ പവന് 2,180 രൂപ വർധിച്ചു. 2012 നവംബർ 27ലെതായിരുന്നു ഇതുവരെയുള്ള ഉയർന്നവില പവന‌് 24,240 രൂപ. 2012ന്റെ അവസാന മാസങ്ങളിൽ ട്രോയ് ഔൺസിന‌് 1,885 ഡോളറായിരുന്നു വില ഇന്ന‌് 1289 ഡോളർ മാത്രമാണ‌്. അന്നു ഡോളറിന് എതിരെയുള്ള രൂപയുടെ മൂല്യം 55 ആയിരുന്നത‌് ഇപ്പോൾ 70.66 രൂപയാണ‌്.
ചെറുകിട വ്യാപാരികൾ ആശങ്കയിൽ
റെക്കോഡുകൾ ഭേദിച്ച‌് സ്വർണവില മുന്നേറുമ്പോൾ ആശങ്കയോടെ സാധാരണക്കാരും ചെറുകിട വ്യാപാരികളും. കേരളത്തിലെ പ്രധാന വിവാഹസീസണാണ‌് ഇപ്പോൾ.
ചിങ്ങമാസത്തിലെ വിവാഹസീസൺ പ്രളയത്തിൽ മുങ്ങിയതോടെ മാറ്റിവച്ചവയുൾപ്പെടെ നടക്കുന്നുണ്ട‌്. ഈ സമയത്തുണ്ടായ വിലക്കയറ്റം സാധാരണക്കാരെ ദോഷകരമായി ബാധിച്ചിട്ടുണ്ട‌്. കച്ചവടം കുറഞ്ഞതായി ചെറുകിട കച്ചവടക്കാരും പറയുന്നു.അമേരിക്ക വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ മറ്റൊരു മാന്ദ്യത്തിനു സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ സ്വർണത്തിൻമേൽ നിക്ഷേപം വർധിപ്പിച്ചതാണ‌് വിലക്കയറ്റത്തിനു കാരണമെന്ന‌് വിപണി വിദഗ‌്ധർ ചൂണ്ടിക്കാട്ടുന്നു.
സുരക്ഷിത നിക്ഷേപം എന്നനിലയിൽ എക്കാലത്തും സ്വർണത്തിന‌് ആവശ്യക്കാരുണ്ട‌് എന്നതിനാൽ വിലക്കയറ്റം താൽക്കാലികമാണെന്നും ഒരുഘട്ടത്തിലെത്തിയാൽ കുറയുമെന്നുമാണ‌് കച്ചവടക്കാരുടെ പ്രതീക്ഷ. തുടർച്ചയായി വില വർധിക്കുന്നത‌് ചെറുകിട കച്ചവടക്കാർക്കും സാധാരണക്കാർക്കും തിരിച്ചടിയാണെന്ന‌് ഓൾ കേരള ഗോൾഡ‌് ആൻഡ‌് സിൽവർ മർച്ചന്റ‌്സ‌് അസോസിയേഷൻ ജനറൽ സെക്രട്ടറി രാജു അപ‌്സര പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2sXwcsF
via IFTTT
No comments:
Post a Comment