ദ്വിദിന പണിമുടക്ക്‌ തുടങ്ങി; 20 കോടി തൊഴിലാളികളുടെ രോഷം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 8, 2019

ദ്വിദിന പണിമുടക്ക്‌ തുടങ്ങി; 20 കോടി തൊഴിലാളികളുടെ രോഷം

ന്യൂഡൽഹി/തിരുവനന്തപുരം > രാജ്യത്തെ തകർക്കുന്ന മോഡി സര്‍ക്കാരിന്റെ ജനദ്രോഹ–-തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരായ ദ്വിദിന ദേശീയ പണിമുടക്ക‌് തുടങ്ങി. 10 കേന്ദ്ര ട്രേഡ‌് യൂണിയനുകളും സ്വതന്ത്ര തൊഴിലാളി ഫെഡറേഷനുകളും സംയുക്തമായി ആരംഭിച്ച  പണിമുടക്കിൽ 20 കോടിയിലധികം തൊഴിലാളികൾ അണിനിരക്കുന്നു.

രാജ്യവ്യാപകമായ പണിമുടക്കിൽ സമസ‌്ത മേഖലകളും സ‌്തംഭിക്കും. സംഘടിത, അസംഘടിത, പദ്ധതി മേഖലകളിലെ തൊഴിലാളികളുടെ പണിമുടക്കിന‌് യുവാക്കളും വിദ്യാർഥികളും പിന്തുണ പ്രഖ്യാപിച്ചു. സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച‌്എംഎസ‌്, എഐസിസിടിയു, എഐയുടിയുസി,  ടിയുസിസി, സേവ, എൽപിഎഫ‌്, യുടിയുസി തുടങ്ങിയ സംഘടനകളാണ‌് സംയുക്തമായി പണിമുടക്കുന്നത്. ബുധനാഴ‌്ച സംയുക്ത ട്രേഡ‌് യൂണിയനുകളുടെ നേതൃത്വത്തിൽ മണ്ഡിഹൗസിൽനിന്ന‌് പാർലമെന്റ‌ിലേക്ക‌് മാർച്ച‌് നടക്കും. അതിജീവനത്തിനായുള്ള പോരാട്ടത്തിൽ തൊഴിലാളികൾ സംഘടിത ശക്തിയിലൂടെ ഐതിഹാസിക വിജയം നേടുമെന്ന‌് സംയുക്ത കേന്ദ്ര ട്രേഡ‌് യൂണിയൻ സമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സമസ‌്ത മേഖലയെയും ബാധിക്കുന്ന ജനവിരുദ്ധ നീക്കങ്ങൾക്കെതിരെയാണ‌് പണിമുടക്ക്. പ്രതിരോധ മേഖലയെപോലും സ്വകാര്യവൽക്കരിക്കുന്ന രാജ്യവിരുദ്ധ നയങ്ങളാണ‌് കേന്ദ്രസർക്കാരിന്റേതെന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു. നിരന്തര സമരങ്ങളിലൂടെ തൊഴിൽ മേഖലകൾക്കുനേരെയുള്ള സർക്കാരിന്റെ കടന്നാക്രമണങ്ങളെ ചെറുക്കാനായെന്ന‌് എഐടിയുസി നേതാവ‌്  അമർജിത്‌ കൗർ ചൂണ്ടിക്കാട്ടി. ട്രേഡ‌് യൂണിയൻ നേതാക്കളായ അശോക‌് സിങ‌് (ഐഎൻടിയുസി), ഹർഭജൻസിങ‌് സിദ്ധു (എച്ച‌്എംഎസ‌്), രാജീവ‌് ഡിവ്രി  (എഐസിസിടിയു), ആർ കെ സിങ‌്  (എഐയുടിയുസി) തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

കേരളത്തിൽ തിങ്കളാഴ‌്ച അർധരാത്രി 12 മണിക്ക‌് ആരംഭിച്ചു. പണിമുടക്കിന‌് മുന്നോടിയായി അർധരാത്രി തമ്പാനൂരിൽ സംയുക്ത തൊഴിലാളി പ്രകടനം നടന്നു. വിവിധ ജില്ലാ കേന്ദ്രങ്ങളിലും പണിമുടക്ക‌് വിളംബരം ചെയ‌്ത‌് തൊഴിലാളി പ്രകടനം നടന്നു.   ചൊവ്വാഴ‌്ച തൊഴിലാളികൾ ട്രെയിനുകൾ പിക്കറ്റ‌് ചെയ്യും. സംസ്ഥാനത്തെ എല്ലാ പ്രധാന റെയിൽവേ സ‌്റ്റേഷനുകളിലും ട്രെയിൻ ഉപരോധിക്കും. പുലർച്ചെ അഞ്ചിന‌് തിരുവനന്തപുരം സെൻട്രൽ സ‌്റ്റേഷനിൽ തീവണ്ടി തടയും.  ഓട്ടോറിക്ഷകളും, ടാക‌്സികളും, സ്വകാര്യ ബസുകളുമെല്ലാം തിങ്കളാഴ‌്ച രാത്രി സർവീസ‌്നിർത്തി. എന്നാൽ നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളെ തടസ്സപ്പെടുത്തില്ല.



from Kerala || Deshabhimani ​Online ​News http://bit.ly/2SImYf4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages