15കാരിയെ കൊന്ന്‌ കുഴിച്ചിട്ടു: കാമുകൻ അറസ്‌റ്റിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

15കാരിയെ കൊന്ന്‌ കുഴിച്ചിട്ടു: കാമുകൻ അറസ്‌റ്റിൽ

കോട്ടയം > കോട്ടയം മണർകാടിന് സമീപം പതിനഞ്ചുകാരിയെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്ത് കൂടിയായ പ്രതിയെ പൊലീസ് കസ്റ്റഡലയിലെടുത്തു. മണർകാട് സ്വദേശിനിയാണ് കൊല്ലപ്പെട്ടത്.

മൂന്നു ദിവസം മുൻപ് പെൺകുട്ടിയെ കാണാതായിരുന്നു. വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി ചെന്നിക്കര ഹോളോബ്രിക്‌സിലെ ഡ്രൈവർ അജീഷ് പിടിയിലായത്. മൃതദേഹം മണർകാട് അരീപ്പറമ്പ് ഒറവയ്‌ക്കലിന് സമീപം ചെന്നിക്കര ഏജൻസീസിന്റെ ഹോളോബ്രിക്‌സിന്റെ പുരയിടത്തിലെ വാഴക്കൂട്ടത്തിനിടയിലാണ് കുഴിച്ചിട്ടിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

മൊബൈൽഫോൺ മുഖേന പ്രണയത്തിനു ശേഷം പെൺകുട്ടിയുമായി തെറ്റിയതാണ് കൊലയ്‌ക്ക് പിന്നിലെന്നാണ് പ്രാഥമികവിവരം. മാനഭംഗശ്രമം നടന്നതായും സംശയിക്കുന്നു. ഇയാൾ മുൻപ് രണ്ട്‌ സ്‌ത്രീകളെ വിവാഹം കഴിച്ച ശേഷം ഉപേക്ഷിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ അവസാനം മൊഫൈൽഫോണിൽ ബന്ധപ്പെട്ടത് അജീഷാണെന്ന് വ്യക്തമായി. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇയാൾ കുറ്റം സമ്മതിച്ചു.

പ്രതിയാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസിന് കാണിച്ചു കൊടുത്തത്. കോട്ടയം ഡിവൈഎസ്‌പി ആർ ശ്രികുമാർ, ഈസ്റ്റ് സിഐ ടി ആർ ജിജു, ഈസ്റ്റ് എസ്ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി. ശാസ്‌ത്രീയ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. ചെന്നിക്കര ഹോളോ ബ്രിക്സിന് സമീപത്തെ മുറിയിലാണ് പ്രതി താമസിക്കുന്നത്.



from Kerala || Deshabhimani ​Online ​News http://bit.ly/2U55Z7j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages