കൊച്ചി > ഹര്‍ത്താലിന്റെ മറവില്‍ സംഘപരിവാര്‍ സംസ്ഥാനത്ത് നടത്തിയ അക്രമങ്ങളില്‍ ഇതുവരെ 1369 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 717 പേര്‍ കരുതല്‍ തടങ്കലിലായി. വിവിധ ജില്ലകളിലായി 801 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. അക്രമം തുടരുന്നതിനാല്‍ തിരുവനന്തപുരം നെടുമങ്ങാടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിച്ചിരിക്കുന്നത്.
സുപ്രീം കോടതി വിധി അനുസരിച്ച് ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് ആചാരലംഘനമാണെന്ന് പറഞ്ഞ് ബിജെപി- ആര്‍എസ്എസ് സംഘടനകള്‍ നടത്തിയ ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ അക്രമം അഴിച്ചു വിട്ടിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2Qms7Yc
via IFTTT
No comments:
Post a Comment