കൊച്ചി> സാങ്കേതിക വിദ്യ വികസന രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുന്ന സംയോജിത സ്റ്റാര്‍ട് അപ് കോംപ്ലക്‌സ് കൊച്ചിയില്‍ സജ്ജമായി. കളമശേരിയിലെ 13.2 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന സ്റ്റാര്‍ട് അപ് കോംപ്ലക്‌സ് രാജ്യത്തെ മികച്ച ഇന്നവേഷന്‍ സെന്ററായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു.കേരളം ഒരിക്കല്‍ കൂടി രാജ്യത്തിന് മാതൃക കാട്ടുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
വ്യത്യസ്ത മേഖലയിലെ സ്റ്റാര്‍ട് അപ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ അടങ്ങുന്നതാണ് കളമശേരിയിലെ കോംപ്ലക്‌സ്. ഹാര്‍ഡ് വെയര്‍ രംഗത്തെ സ്റ്റാര്‍ട് അപ് സംരംഭങ്ങള്‍ക്കുള്ള കേന്ദ്രം രാജ്യത്ത് തന്നെ ആദ്യമാണ്. കാന്‍സര്‍ രോഗനിര്‍ണ്ണയം, ചികിത്സ തുടങ്ങിയ മേഖലകളില്‍ സാങ്കേതിക വിദ്യയെ സംയോജിപ്പിക്കുന്ന പ്രത്യേക കേന്ദ്രം സ്റ്റാര്‍ട് അപ് കോംപ്ലക്‌സില്‍ സജ്ജമാക്കും.
സ്റ്റാര്‍ട് അപ് സംരംഭങ്ങള്‍ക്ക് തുടക്കമിടാനും വളരാനും ഉതകുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള ഭൗതിക സാഹചര്യവും സാങ്കേതിക സഹായവും കേരള സ്റ്റാര്‍ട് അപ് മിഷന്റെ നേതൃത്വത്തില്‍ ഇവിടെ ഉറപ്പു വരുത്തുന്നുണ്ട്. ഈ മാസം 13ന് സംയോജിത സ്റ്റാര്‍ട് അപ് കോംപ്ലക്‌സ് മുഖ്യമന്ത്രി ഉദ്ഘാടനം ഉദ്ഘാടനം ചെയ്യും
from Kerala || Deshabhimani Online News http://bit.ly/2D084eM
via IFTTT
No comments:
Post a Comment