പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്ന‌് 10,000 രൂപ ധനസഹായമെന്ന്‌ നുണപ്രചാരണം; കെണിയിൽ വീണത‌് ആയിരങ്ങൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 29, 2019

പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്ന‌് 10,000 രൂപ ധനസഹായമെന്ന്‌ നുണപ്രചാരണം; കെണിയിൽ വീണത‌് ആയിരങ്ങൾ

കോട്ടയം> പ്രധാനമന്ത്രിയുടെ ഫണ്ടിൽനിന്ന‌് പതിനായിരം രൂപ ധനസഹായം കൊടുക്കുന്നുവെന്ന‌ വ്യാജ പ്രചാരണത്തെ തുടർന്ന്‌ അപേക്ഷയുമായി കോട്ടയം കലക്ടറേറ്റിലേക്കെത്തിയത്‌ ആയിരങ്ങൾ. എത്തിയവരോട‌് കാര്യങ്ങൾ വിശദീകരിച്ച‌് ഉദ്യോഗസ്ഥർ വലഞ്ഞു. ഇല്ലാത്ത ധനസഹായത്തിനായി രണ്ടായിരത്തിലേറെ അപേക്ഷകളാണ‌് കലക്ടറേറ്റിൽ ലഭിച്ചത‌്. ഇത‌് ഇനി എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ‌് ഉദ്യോഗസ്ഥർ. സംഭവത്തെക്കുറിച്ച‌് റവന്യു വകുപ്പ‌് അന്വേഷണം തുടങ്ങി.

തിങ്കളാഴ‌്ച രാവിലെ മുതലാണ‌് വ്യാജപ്രചാരണത്തിൽ കുടുങ്ങി ആളുകൾ കലക്ടറേറ്റിലേക്ക‌് എത്തിയത‌്. എഴുതിതെയ്യാറാക്കിയ അപേക്ഷയുമായാണ‌് പലരും എത്തിയത‌്. മറ്റുള്ളവർ കലക്ടറേറ്റ‌് പരിസരത്ത‌് അപേക്ഷ എഴുതി നൽകുന്നവരുടെ സഹായവും തേടി. എത്തിയവരിൽ വൈക്കം, കോട്ടയം താലൂക്കുകളിൽ നിന്നുൾപ്പെടെയുള്ളവരുണ്ട‌്. പ്രളയബാധിതർക്ക‌് സംസ്ഥാന സർക്കാർ അടിയന്തരസഹായമായി 10,000 രൂപവീതം നൽകിയ രീതിയിൽ പ്രധാനമന്ത്രിയുടെ പ്രത്യേക ഫണ്ടിൽനിന്ന‌് ധനസഹായം നൽകുന്നുവെന്നായിരുന്നു പ്രചാരണം.

വിവിധ താലൂക്കുകളിൽ നിന്ന‌ുള്ളവർ ഇത്തരത്തിൽ എത്തിയത‌് സംശയത്തിനിടയാക്കി. ഏതോ കേന്ദ്രത്തിൽനിന്ന‌് ബോധപൂർവം പ്രചാരണം നടത്തിയിരിക്കാനാണ‌് സാധ്യതയെന്ന നിഗമനത്തിലാണ‌് ഉദ്യോഗസ്ഥർ. സോഷ്യൽ മീഡിയ വഴി ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ പരക്കുന്നത‌് പതിവാണെങ്കിലും ഇതിനായി ഈ സംവിധാനം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ല. എളുപ്പം പിടികൂടും എന്നതിനാൽ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ ഇത‌് ഒഴിവാക്കിയതാകാമെന്ന‌് അധികൃതർ  കരുതുന്നു. അടുത്ത ദിവസങ്ങളിൽ കൂടുതൽ അപേക്ഷകർ എത്തിയേക്കുമെന്നാണ‌് കരുതുന്നത‌്.

ഇതുസംബന്ധിച്ച വിവരം എവിടെനിന്നാണ‌് ലഭിച്ചതെന്ന‌് എഡിഎം അലക‌്സ‌് ജോസഫ‌് അടക്കമുള്ളവർ ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ആരിൽനിന്നും ലഭിച്ചിട്ടില്ല. അപേക്ഷകരിൽനിന്ന‌് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും അന്വേഷണം നടത്താനും റവന്യു വകുപ്പ‌് നടപടി തുടങ്ങി.  ഇങ്ങനെയൊരു സഹായം ഇല്ലെന്ന‌് പറഞ്ഞെങ്കിലും ആളുകൾ പെട്ടെന്ന‌് മടങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന‌് പലരും പ്രളയാനന്തര സഹായം സംബന്ധിച്ച അപ്പീൽ അപേക്ഷ നൽകിയശേഷമാണ‌് തിരിച്ചു പോയത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2MFSwQH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages